എംഫില്‍/പിഎച്ച്ഡി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ, എംഫില്‍/പിഎച്ച്ഡി കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രവേശനപരീക്ഷ മെയ് 16, 17, 18, 19 തീയതികളിലായി നടത്തും.
എംഫില്‍/പിഎച്ച്ഡി: ഇന്റര്‍നാഷണല്‍ പൊളിറ്റിക്സ്, ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന്, ഡിപ്ളോമസി ആന്‍ഡ് ഡിസാണ്മെന്റ്, പൊളിറ്റിക്കല്‍ ജ്യോഗ്രഫി, ഇന്റര്‍നാഷണല്‍, ലീഗല്‍ സ്റ്റഡീസ്, ഇന്‍ഡോ പസഫിക് സ്റ്റഡീസ്, ഏഷ്യന്‍ സ്റ്റഡീസ്, ചെനീസ്, ജാപനീസ്, കൊറിയന്‍, വെസ്റ്റ് ഏഷ്യന്‍, ആഫ്രിക്കന്‍, റഷ്യന്‍, സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റഡീസ്.
എംഎ: പൊളിറ്റിക്സ്, എക്കണോമിക്സ്. എക്കണോമിക്സ്, ജ്യോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഫിലോസഫി.
എംഫില്‍/പിഎച്ച്ഡി: ഫ്രഞ്ച്, ജര്‍മന്‍, അറബിക്, റഷ്യന്‍, പേഴ്സ്യന്‍, ചൈനീസ്, ഉറുദു, ഹിന്ദി, തമിഴ്, ഹിന്ദി ട്രാന്സ്ലേഷന്, ഇംഗ്ളീഷ്, കൊറിയന്‍.
ബിഎ ഹോണേഴ്സ്: അറബിക്, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, ഹിന്ദി, ജാപനീസ്, കൊറിയന്‍, പേഴ്സ്യന്‍, റഷ്യന്‍, സ്പാനിഷ്, ഉര്‍ദു.
എംഎസ്സി ഫിസിക്സ്, എംസിഎ, എംപിഎച്ച്, എംഎസ്സി എന്വയണ്മെന്റല് സയന്‍സ്, എംടെക് കംപ്യൂട്ടേഷണല്‍ ആന്‍ഡ് സിസ്റ്റംസ് ബയോളജി.
സ്കൂള്‍ ഓഫ് ബയോടെക്നോളജി, സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ മെഡിസിന്, സെന്റര്‍ ഫോര്‍ നാനോസയന്‍സ്(എംടെക്: നാനോസയന്‍സ്. പിഎച്ച്ഡി നാനോ സയന്‍സ്) എന്നീ സര്‍വകലാശാല വകുപ്പുകളിലും പിഎച്ച്ഡി പ്രോഗ്രാമിനും അപേക്ഷിക്കാം.
ഏപ്രില്‍ അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ www.jnu.ac.in വെബ്സൈറ്റില്‍ ലഭിക്കും.