ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ പരീക്ഷ: അപേക്ഷ ക്ഷണിച്ചു

497
0
Share:

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 16ന് നടത്തുന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ബി ഗ്രേഡ് പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളിലും, www.ceikerala.gov.in ലും ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം ഒക്ടോബര്‍ 31 വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തി നഗര്‍, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ ലഭിക്കണം. നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.

Share: