ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഓഫീസർ

ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലെ 400 ഒഴിവുകളിലേക്ക് ഇന്ത്യൻ ഓവർസീസ് ബാങ്ക് അപേക്ഷ ക്ഷണിച്ചു. . തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലാണ് അവസരം. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കു മാത്രം അപേക്ഷിക്കാം.
യോഗ്യത: ഏതെങ്കിലും സർവകലാശാല യിൽനിന്നുള്ള അംഗീകൃത ബിരുദം.
പ്രായം: 2025 മേയ് 1ന് 20-30. പട്ടികവിഭാ ഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഇളവുണ്ട്.
ശമ്പളം: 48,480-85,920. അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 175 രൂപ. ഓൺലൈനായി അടയ്ക്കാം.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയുടെയും ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റിന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ.
മേയ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: www.iob.in