എസ്.സി.ഇ.ആര്‍.ടി അപേക്ഷ ക്ഷണിച്ചു

Share:

എസ്.സി.ഇ.ആര്‍.ടി (കേരള) യില്‍ സിസ്റ്റം അനലിസ്റ്റ്-കം-കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഹാര്‍ഡ് വെയര്‍ ടെക്‌നീഷ്യന്‍ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയും മുന്‍പരിചയവുമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ ഒക്‌ടോബര്‍ 10നു മുമ്പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി., വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനം.

വിശദ വിവരങ്ങള്‍ www.scert.kerala.gov.in ല്‍ ലഭിക്കും.

Tagsscert
Share: