ഇന്ത്യ൯ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറിൽ 67 ഒഴിവുകൾ
ബെംഗളൂരുവിലുള്ള ഇന്ത്യ൯ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറൽ റിസര്‍ച്ചിൽ യങ്ങ് പ്രൊഫഷണല്‍ ഗ്രേഡ് I തസ്ഥികയിലെ 67 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ജൂൺ 8 , 9 തീയതികളിൽ ഇന്ത്യ൯ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറൽ റിസര്‍ച് കാമ്പസ്സിൽ ആണ് അഭിമുഖം നടക്കുക.
വിവിധ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
ഡിവിഷന്‍ ഓഫ് ഫ്രൂട്ട് ക്രോപ്സ്: 8
ഡിവിഷന്‍ ഓഫ് വെജിറ്റബിൾ ക്രോപ്സ്-12
ഡിവിഷന്‍ ഓഫ് ഫ്ലോറി കള്‍ച്ചർ ആന്‍ഡ് മെഡിസിനൽ കോഴ്സ് – 2
ഡിവിഷന്‍ ഓഫ് പ്ലാന്‍റ് ഫിസിയോളജി ആന്‍ഡ് ബയോകെമിസ്ട്രി-6
ഡിവിഷന്‍ ഓഫ് പ്ലാന്‍റ് പതോളജി-11
ഡിവിഷന്‍ ഓഫ് പി.ജി.ആര്‍.-2
ഡിവിഷ൯ ഓഫ് ഏന്‍ഡമോളജി ആന്‍ഡ് നേമറ്റോളജി-8
പി.എച്ച്.ടി-4
ഡിവിഷന്‍ ഓഫ് സോഷ്യൽ സയന്‍സ് ആന്‍ഡ് ട്രെയിനിംഗ് -5
സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചറൽ കെമിസ്ട്രി-4
പ്രോജക്റ്റ്കോ-ഓര്‍ഡിനേറ്റർ ഫ്രൂട്സ്-3
സി.എച്ച് .ഇ.എസ്-2
ഒരു ഡിവിഷനില്‍ തന്നെ വ്യത്യസ്ത പ്രോജക്റ്റുകളിലാണ് നിയമനം ലഭിക്കുക. പ്ലാന്‍റ് ഫിസിയോളജി ആന്‍ഡ് കെമിസ്ട്രി വിഭാഗത്തിലേക്ക് സീനിയർ ഓഫീസ് അസിസ്റ്റന്‍റ് തസ്തികയിലും ഒഴിവുണ്ട്.
കൂടുതൽ വിവരങ്ങള്‍ക്ക് www.iihr.ernet.in