ടെറിട്ടോറിയൽ ആര്‍മി ഓഫീസറാകാൻ

Share:

ടെറിട്ടോറിയൽ ആര്‍മിയിലേക്ക് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലിയുള്ളവര്‍ക്ക് അപേക്ഷിക്കാം . ഒരേ സമയം സൈനികനായും സിവിലിയനായും രാജ്യത്തെ സേവിക്കാം എന്നതാണ് ടെറിട്ടോറിയൽ ആര്‍മിയുടെ ആകര്‍ഷണം. ലഫ്റ്റനന്‍റെ തസ്ഥികയിലായിരിക്കും ആദ്യ നിയമനം. പുരുഷന്മാര്‍ക്ക് മാത്രം അപേക്ഷിക്കാൻ കഴിയുന്ന തസ്തികയാണിത്.
യോഗ്യത: ബിരുദം.
സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാർ /സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വ്യാപാരികള്‍ക്കും സ്വയം തൊഴിൽ സംരംഭകര്‍ക്കും അപേക്ഷിക്കാം. നിലവില്‍ പോലീസ്/സൈനിക/അര്‍ദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കനാവില്ല.
പ്രായം: 18-42 വയസ്സ്.
അപേക്ഷാ ഫീസ്‌: 200 രൂപ
കൂടുതല്‍ വിവരങ്ങള്‍ക്ക് www.indianarmy.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 30

Share: