ആയുഷ് പിജി പ്രവേശന പരീക്ഷ : ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു വേണ്ടി ന്യൂഡൽഹി ആസ്ഥാനമായുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ നടത്തുന്ന ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി ബിരുദാനന്തര ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ്ഗ്രാജ്വേറ്റ് പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് ആറിന് ആയിരിക്കും പരീക്ഷ .
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് എഐഎപിജിഇടി.
രാജ്യത്ത് ആയുഷ് പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്സ് അഡ്മിഷനുള്ള ഏകീകൃത പരീക്ഷയാണിത്. മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ 100 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. ഒന്നര മണിക്കൂർ ദൈർഘ്യമുള്ളതാണു പരീക്ഷ. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.
ബിഎഎംഎസ്/ ബിയുഎംഎസ്/ ബിഎസ്എംഎസ്/ ബിഎച്ച്എംഎസ് കോഴ്സുകൾ പാസായവർക്ക് അപേക്ഷിക്കാം. 1750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി-വർഗക്കാർക്ക് 1250 രൂപ. കേരളത്തിൽ തിരുവനന്തപുരത്തു മാത്രമാണു പരീക്ഷാ കേന്ദ്രം.
കേരളത്തിലെ ആയുർവേദ/ഹോമിയോ മെഡിക്കൽ കോളജുകളും സീറ്റുകളുടെ എണ്ണവും. ഗവണ്മെന്റ് ആയുർവേദ കോളജ് -തിരുവനന്തപുരം (60), അമൃത ആയുർവേദ കോളജ്-കൊല്ലം (38),വൈദ്യരത്നം പി.എസ് വാര്യർ ആയുർവേദ കോളജ്-കോട്ടയ്ക്കൽ (22), പിഎൻഎൻഎം ആയുർവേദ് കോളജ്-ഷൊർണൂർ (3), പറശിനിക്കടവ് ആയുർവേദ കോളജ് (13), പങ്കജ കസ്തൂരി ആയുർവേദ കോളജ്-കാട്ടാക്കട (12), ഗവണ്മെന്റ് ആയുർവേദ കോളജ്-കണ്ണൂർ (10), വൈദ്യരത്നം ആയുർവേദ കോളജ്-ഒല്ലൂർ (4), ഗവണ്മെന്റ് ആയുർവേദ കോളജ്-എറണാകുളം (25), മന്നം ആയുർവേദ കോഓപ്പറേറ്റീവ് മെഡിക്കൽ കോളജ്-പന്തളം (4).
ഗവണ്മെന്റ് ഹോമിയോപതിക് മെഡിക്കൽ കോളജ്-കാരാപറന്പ (18), ഗവണ്മെന്റ് ഹോമിയോപതിക് മെഡിക്കൽ കോളജ്-തിരുവനന്തപുരം (18).
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: ജൂലൈ 15
കൂടുതൽ വിവരങ്ങൾക്ക്: www.aiapget.com