അസിസ്റ്റൻറ് പ്രൊഫസർ നിയമനം

Share:

കണ്ണൂർ: ചീമേനി ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2023-24 അധ്യയന വർഷത്തേക്ക് കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
അതാത് വിഷയങ്ങളിൽ പി ജി, നെറ്റ്, പിഎച്ച്ഡി, എംഫിൽ എന്നിവയാണ് യോഗ്യത. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും.
താൽപ്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് അഞ്ചിന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന ഇൻറ്ർവ്യൂവിന് പങ്കെടുക്കുക.
ഫോൺ: 8547005052.

Share: