അലഹബാദ് ഹൈകോടതിയില്‍ 409 ഒഴിവ്

567
0
Share:

ഉത്തര്‍പ്രദേശിലെ അലഹബാദ് ഹൈകോടതിയില്‍ റിവ്യൂ ഓഫിസര്‍, അസിസ്റ്റന്‍റ് റിവ്യൂ ഓഫിസര്‍ തസ്തികയില്‍ 409 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
റിവ്യൂ ഓഫിസര്‍ (343): അംഗീകൃത സര്‍വകലാശാല ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനവും.
പ്രായപരിധി: 2017 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി 18നും 40നുമിടയില്‍.
ശമ്പളം- 9300-34800, 4800 രൂപ ഗ്രേഡ് പേയും.
അസിസ്റ്റന്‍റ് റിവ്യൂ ഓഫിസര്‍
(66)-അംഗീകൃത സര്‍വകലാശാല ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനവും.
പ്രായപരിധി: 2017 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി 18നും 40നുമിടയില്‍.
ശമ്പളം- 9300-34800, 4800 രൂപ ഗ്രേഡ് പേയും.
അലഹബാദ് ഹൈകോടതി നടത്തുന്ന എഴുത്തുപരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്. ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനവും പരിശോധിക്കും.
പരീക്ഷ തീയതി, സമയം എന്നിവ അഡ്മിറ്റ് കാര്‍ഡ് വഴി അറിയിക്കും. www.allahabadhighcourt.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: