ഒറ്റ പെണ്‍കുട്ടി സ്കോളര്‍ഷിപ് : അപേക്ഷ ക്ഷണിച്ചു

Share:

ഒറ്റ പെണ്‍കുട്ടി സ്കോളര്‍ഷിപ്പിനും നിലവിലുള്ള സ്കോളര്‍ഷിപ് പുതുക്കാനും ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. സി.ബി.എസ്.ഇയുടെ കീഴില്‍ പത്താം ക്ളാസ് പൂര്‍ത്തിയാക്കിയ ശേഷം പ്ളസ് വണ്‍, പ്ളസ് ടു പ്രവേശം നേടിയവരാണ് അപേക്ഷിക്കേണ്ടത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.ബി.എസ്.ഇ പദ്ധതി നടപ്പാക്കുന്നത്. മാതാപിതാക്കളുടെ ഒറ്റ പെണ്‍കുട്ടിയായിരിക്കണം അപേക്ഷകര്‍. പത്താം ക്ളാസ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക്/ 6.2 സി.ജി.പി.എ നേടിയിരിക്കണം. അപേക്ഷകരുടെ ട്യൂഷന്‍ ഫീസ് മാസം 1500ല്‍ കൂടുതലാവാന്‍ പാടില്ല. എന്‍.ആര്‍.ഐ അപേക്ഷകര്‍ക്ക് 6000 രൂപക്ക് താഴെയാണ് ട്യൂഷന്‍ ഫീസ് എങ്കില്‍ അപേക്ഷിക്കാം. ഒരു വര്‍ഷമാണ് സ്കോളര്‍ഷിപ് കാലാവധി. വിജയകരമായി പ്ളസ് വണ്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പുതുക്കാനായി അപേക്ഷിക്കാം. പ്ളസ് വണിന് 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമേ സ്കോളര്‍ഷിപ് പുതുക്കി നല്‍കു. കോഴ്സ് പൂര്‍ത്തിയാക്കാതെ പകുതിയില്‍ അവസാനിപ്പിക്കുക, സ്കൂളോ വിഷയമോ മാറുക തുടങ്ങിയവക്ക് ബോര്‍ഡിന്‍െറ അനുമതി ആവശ്യമാണ്. കൃത്യമായ ഹാജര്‍ നിലയും പാലിക്കേണ്ടതാണ്. ഒരിക്കല്‍ ക്യാന്‍സല്‍ ചെയ്ത സ്കോളര്‍ഷിപ് പുതുക്കാന്‍ സാധിക്കില്ല. മാസം 500 രൂപയാണ് സ്കോളര്‍ഷിപ്പായി ലഭിക്കുക. പരമാവധി രണ്ടുവര്‍ഷം സ്കോളര്‍ഷിപ് ലഭിക്കും. ഡിമാന്‍റ് ഡ്രാഫ്റ്റ് വഴിയോ ഇ.സി.എസ് വഴിയോ തുക ലഭിക്കും. www.cbse.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് : www.cbse.nic.in

Share: