അക്ഷയ സംരംഭകരാകാന്‍ അവസരം

Share:

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 27 ലൊക്കേഷനുകളില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. ജനറല്‍ വിഭാഗത്തിന് 26 ഉം പട്ടികജാതി വിഭാഗത്തിന് ഒരു ലൊക്കേഷനിലുമാണ് സംരംഭകരാകാന്‍ അവസരം. പ്രായപരിധി 18-50 വയസ്. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അടിസ്ഥാന യോഗ്യത: പ്ലസ് ടു. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതയുള്ളവര്‍ക്കും വനിത, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും, സ്വന്തം / വാടക മുറി സൗകര്യമുള്ളവര്‍ക്കും വെയ്റ്റേജ് ലഭിക്കും. പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

750 രൂപ ഫീസ് സഹിതം https://lbsedp.lbscentre.in/akshaya26 എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം. സംശയങ്ങള്‍ക്ക് 0471 2560311, 312, 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മറ്റു വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0471-2334070, 0471-2334080 എന്നീ നമ്പറുകളിലോ, adpotvm.akshaya@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. മാര്‍ച്ച് 7 വരെ അപേക്ഷ സമര്‍പ്പിക്കാം.

Share: