അംഗീകൃത തൊഴിലധിഷ്ടിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

Share:

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇന്‍ ഡി.റ്റി.പി, ഡിജിറ്റല്‍ വീഡിയോഗ്രാഫി & നോണ്‍ ലീനിയര്‍ വീഡിയോ എഡിറ്റിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ് വര്‍ക്കിംഗ്, ഡോട്ട് നെറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് (റ്റാലി സോഫ്റ്റ് വെയര്‍), 2ഡി ആനിമേഷന്‍, 3ഡി ആനിമേഷന്‍, മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ്, ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ & വെബ് ടെക്‌നോളജി എന്നീ കോഴ്‌സുകളാണുളളത്.
പട്ടികജാതി/വര്‍ഗ/മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ടാവും. പഠന കാലയളവില്‍ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
അപേക്ഷാഫോറം 30 രൂപയ്ക്ക് സെന്ററില്‍ നിന്ന് നേരിട്ടും 55 രൂപ മണി ഓര്‍ഡറായി മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, സിറ്റി സെന്റര്‍, പുന്നപുരം പി.ഒ, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം – 695 024 എന്ന വിലാസത്തില്‍ തപാലിലും ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് 0471 – 2474720, 2467728.
സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 23 നകം അപേക്ഷ ലഭിക്കണം.

Share: