You are here
Home > Career News > ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം; അപേക്ഷ ക്ഷണിച്ചു

ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം; അപേക്ഷ ക്ഷണിച്ചു

എറണാകുളം, കാസര്‍കോഡ് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറങ്ങളില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ (വനിത) തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദവും 35 വയസോ അതിനു മുകളിലോ പ്രായവുമുള്ളവരെയാണ് പരിഗണിക്കുന്നത്. ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് 10 വര്‍ഷത്തില്‍ കുറയാത്ത പരിചയം ഉണ്ടായിരിക്കണം.
നിയമന കാലാവധി അഞ്ചു വര്‍ഷംവരെയോ 65 വയസുവരെയോ (ഏതാണോ ആദ്യം അതുവരെ). അപേക്ഷയുടെ മാതൃക ജില്ലാ കലക്‌ട്രേറ്റിലും ജില്ലാ സപ്ലൈ ഓഫീസിലും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലും www.consumeraffairskerala.gov.in     എന്ന വെബ്‌സൈറ്റിലും ലഭിക്കും.
നിശ്ചിത ഫോമിലുള്ള അപേക്ഷ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം എറണാകുളം ജില്ലയിലേത് ഒക്‌ടോബര്‍ 20നകവും കാസര്‍കോഡ് ജില്ലയിലേത് ഒക്‌ടോബര്‍ 25 നകവും ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.
Top