സിവിൽ എന്‍ജിനീയർമാരുടെ 20 ഒഴിവുകൾ

Share:

ഇര്‍കോണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചർ ആന്‍ഡ്‌ സര്‍വീസസ് ലിമിറ്റഡ് സിവിൽ എന്‍ജിനീയർമാരുടെ 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. രണ്ടു തസ്ഥികകളിലായാണ് ഒഴിവുകൾ . 1 വര്‍ഷത്തേക്കുള്ള കരാർ നിയമനം ആണ്. പ്രകടനം തൃപ്തികരമെങ്കില്‍ കാലാവധി നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്.
എന്‍ജിനീയർ (സിവില്‍) : ഒഴിവ്-10 (ജനറല്‍-7,ഒ.ബി.സി-2,എസ്.സി-1)
യോഗ്യത: ചുരുങ്ങിയത് 60 % മാര്‍ക്കോടെ സിവിൽ എന്‍ജിനീയറിങ്ങിൽ ബിരുദം. എം.ടെക് യോഗ്യതയുള്ളവര്‍ക്ക്‌ മുന്‍ഗണന. കണ്‍സ്ട്രക്ഷ൯ /സൂപ്പര്‍ വിഷ൯ ഓഫ് ഹൈവേസ് പ്രോജക്ടുകളില്‍ ചുരുങ്ങിയത് 6 വര്‍ഷത്തെ പരിചയവും വേണം.
ശമ്പളം: 40000 രൂപ
പ്രായം: 1-5-1977 നു മുന്‍പ് ജനിച്ചവർ ആയിരിക്കരുത്.

അസിസ്റ്റന്‍റ് പ്രോജക്റ്റ് എന്‍ജിനീയർ: (സിവില്‍) ഒഴിവ്-10 (ജനറല്‍-7,ഒ.ബി.സി-2,എസ്.സി-1)
യോഗ്യത: ചുരുങ്ങിയത് 60 % മാര്‍ക്കോടെ സിവിൽ എന്‍ജിനീയറിങ്ങിൽ ബിരുദം. എം.ടെക് യോഗ്യതയുള്ളവര്‍ക്ക്‌ മുന്‍ഗണന. കണ്‍സ്ട്രക്ഷ൯ /സൂപ്പര്‍ വിഷ൯ ഓഫ് ഹൈവേസ് പ്രോജക്ടുകളില്‍ ചുരുങ്ങിയത് 3 വര്‍ഷത്തെ പരിചയവും വേണം.
ശമ്പളം: 40000 രൂപ
പ്രായം: 1-5-1982 നു മുന്‍പ് ജനിച്ചവർ ആയിരിക്കരുത്.
വിശദവിവരങ്ങള്‍ക്ക് www.irconisl.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂണ്‍ 9 

Share: