സിവില്‍ എഞ്ചിനീയര്‍ ഒഴിവ്
പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനിയില്‍ ഒരു മെഗാവാട്ട് പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയിലേക്ക് 179 ദിവസത്തെ കരാര്‍ വ്യവസ്ഥയില്‍ ഒരു സിവില്‍ എഞ്ചിനീയറെ നിയമിക്കുന്നു.
സിവില്‍ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത.വൈദ്യുത പദ്ധതികളുടെ സിവില്നിര്മ്മാണപ്രവര്ത്തനങ്ങളില് പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായം 40 കവിയരുത്.പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
ജനുവരി 17ന് രാവിലെ 11 മുതല്‍ കമ്പനി ഓഫീസിലാണ് വാക്ക് ഇന്റ ര്‍വ്യൂ. യോഗ്യരായവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് കമ്പനി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
ഫോണ്‍-0491-2505504.