വ്യോമസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷ൯
ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ഫ്ലൈയിംഗ്, മെറ്ററോളജി ബ്രാഞ്ചിൽ പെര്‍മനന്റ് ഷോര്‍ട്ട് സര്‍വീസ് കമ്മീഷ൯ അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
ഫ്ലൈയിംഗ് ബ്രാഞ്ച്: യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 60% മാര്‍ക്കിൽ കുറയാത്ത ബിരുദം. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം.
ശാരീരിക യോഗ്യത: കുറഞ്ഞ ഉയരം-162.5 സെ.മീ കാഴ്ച-6/6, 6/9
പ്രായം: 20- 24 വയസ്സ്.
മെറ്ററോളജിബ്രാഞ്ചിലേക്ക്സയന്സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ജ്യോഗ്രഫി/കമ്പ്യൂട്ട൪ ആപ്ലിക്കേഷന്‍സ്/എന്‍വയോൺമെന്റൽ സയന്‍സ്/ അപ്ലൈഡ്ഫിസിക്സ്/ ഓഷ്യാനോഗ്രാഫി/മെറ്ററോളജി/ഇക്കോളജി & എന്‍വയോൺമെന്റ്/ജിയോ-ഫിസിക്സ്/ എന്‍വയോൺമെന്റൽ ബയോളജി എന്നീ ശാസ്ത്ര വിഷയങ്ങളിൽ ഏതിലെങ്കിലും 50% മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. പ്രായം: 1.7.2018 ന് 20 നും 26 നും മദ്ധ്യേ.
അപേക്ഷിക്കേണ്ട വിധം: www.careerairforce.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്ലൈ൯ ആയി അപേക്ഷിക്കണം.
അവസാന തീയതി: ഓഗസ്റ്റ് 31