വെറ്ററിനറി സര്‍ജന്‍ നിയമനം

പത്തനംതിട്ട : മൃഗസംരക്ഷണവകുപ്പ് മല്ലപ്പള്ളി ബ്ലോക്കില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കുന്നതിന് വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത: ബി.വി.എസ്.സി ആൻറ് എ.എച്ച്, സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉദ്യോഗാര്‍ഥികള്‍ ജില്ല വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ ഓഗസ്റ്റ് 22 രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക് ജില്ല മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2322762.





