ലാബ് ടെക്നീഷ്യന് നിയമനം

പാലക്കാട് : കൊടുവായൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച് എം സി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.
അപേക്ഷകര്‍ 40 വയസ് കവിയാത്തവരും ഡി എം എല്‍ ടി/ ബി എസ് സി എം എല്‍ ടിയും പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന് ലഭിച്ചവരും ആയിരിക്കണം.
നിശ്ചിത യോഗ്യതയുള്ള അപേക്ഷകര്‍ ബയോ ഡേറ്റ (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ) വയസ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ പകര്‍പ്പ് സഹിതം ജൂലൈ 22 ന് ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 04923 252930.





