സൈക്കോളജി അപ്രന്റീസ് : വാക്ക് ഇന്‍ ഇന്റര്‍വ്യു

Share:

തിരുവനന്തപുരം: മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റീസ് ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.

റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. പ്രതിമാസം 17,600 രൂപ പ്രതിഫലം ലഭിക്കും.

താത്പര്യമുള്ളവര്‍ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 29ന് രാവിലെ പത്തുമണിക്ക് കോളേജിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്;  0471-2282020.

സൈക്കോളജി അപ്രന്റീസ് ഇന്റർവ്യൂ 30ന്

കാര്യവട്ടം സർക്കാർ കോളേജിൽ സൈക്കോളജി അപ്രന്റീസിന്റെ ഒരു ഒഴിവുണ്ട്. പ്രതിമാസം 17,600 രൂപ നിരക്കിൽ 2021 മാർച്ച് 31 വരെയാണ് അപ്രന്റീസ്ഷിപ്പിന്റെ കാലാവധി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30 നു രാവിലെ 11ന് പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും.

Share: