മേട്രന്‍ കം റസിഡൻറ് ട്യൂട്ടര്‍ നിയമനം

Share:

തിരുഃ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വെങ്ങാനൂരിലെ പെണ്‍കുട്ടികളുടെ പ്രീ മെട്രിക്ക് ഹോസ്റ്റലില്‍ മേട്രന്‍ കം റസിഡൻറ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ബിരുദവും ബി.എഡും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളില്‍ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്.

താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, ജാതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി മെയ് 27ന് രാവിലെ 11 മണിക്ക് അതിയന്നൂര്‍ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547630012

Tagstutor
Share: