ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം

തിരുഃ കേന്ദ്ര സർക്കാരിൻറെ തൊഴിൽ വകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന തൊഴിലധിഷ്ഠിത പുനരധിവാസ സ്ഥാപനമായ ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ ദീർഘ/ ഹ്രസ്വകാല കോഴ്സുകളിലേക്ക് പരിശീലനം നൽകുന്നു.
ഇലക്ട്രോണിക് മെക്കാനിക്ക്, പ്രിന്റിംഗ് & ഡി.റ്റി.പി, ഫോട്ടോഗ്രഫി & വീഡിയോ എഡിറ്റിംഗ്, ആട്ടോമൊബൈൽ റിപ്പയറിംഗ്, വെൽഡിംഗ് & ഫിറ്റിംഗ്, തയ്യൽ & എംബ്രോയിഡറി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സ്റ്റെനോഗ്രാഫി. കോഴ്സുകളിൽ കുറഞ്ഞത് 40 ശതമാനം വൈകല്യമുള്ള, വിദ്യാഭ്യാസമുള്ളവർക്കും ഇല്ലാത്തവർക്കും പ്രവേശനം നൽകും.
കൂടാതെ ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് Type writing KGTE (കേരള ഗവ ടെക്നിക്കൽ എഡ്യൂക്കേഷൻ) നടത്തുന്ന ലോവർ/ഹയർ പരീക്ഷയ്ക്ക് പ്രത്യേക പരിശീലനവും നൽകും.
വിശദവിവരങ്ങൾക്ക്: 0471 2530371, 8590516669.




