ഐടി മേഖലയിൽ ഇൻറേൺഷിപ്പിന് അവസരം

തിരുഃ ടെക് കമ്പനികൾക്ക് ഇൻറേൺഷിപ്പ് അവസരങ്ങൾ പോസ്റ്റ് ചെയ്യുന്നതിനും അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും തൊഴിൽപരിചയം ലഭിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ഔദ്യോഗിക പ്ലാറ്റ് ഫോമായ ടെക് ഇൻറേൺഷിപ്പ് പോർട്ടൽ ‘ഇഗ്‌നൈറ്റ് 3.0’ ആരംഭിച്ചു. ഇതിലൂടെ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിലെ ഐടി കമ്പനികൾ, കേരള സ്റ്റാർട്ടപ്പ് മിഷൻ, ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്), കോഴിക്കോടിലെ ഐടി പ്രൊഫഷണലുകളുടെ സംഘടനയായ കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ്) എന്നിവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ബിരുദധാരികൾക്ക് ഇന്റേൺഷിപ്പിന് അവസരങ്ങൾ ലഭിക്കും.
അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും ബിരുദം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാം. പ്രായപരിധി 25 വയസ്.
കമ്പനികൾക്കും ഉദ്യോഗാർത്ഥികൾക്കും പരസ്പരം കണ്ടെത്തുന്നതിനുള്ള പ്ലാറ്റ് ഫോമായിരിക്കും ഇഗ്‌നൈറ്റിലൂടെ കമ്പനികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ പോസ്റ്റ് ചെയ്യാനും ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ്പിനായി രജിസ്റ്റർ ചെയ്യാനുമാകും.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും: ignite.keralait.org,
ഫോൺ : 0471 2700811/12/13.




