ബിഎസ്എഫിൽ കോണ്‍സ്റ്റബിൾ : അപേക്ഷ ക്ഷണിച്ചു
ബിഎസ്എഫിൽ കോണ്‍സ്റ്റബിൾ ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവുകളിലേക്ക് യോഗ്യരായ പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കോണ്‍സ്റ്റബിൾ (കോബ്ലർ), കോണ്‍സ്റ്റബിൾ (ടെയ്ലർ), കോണ്‍സ്റ്റബിൾ (കാർപന്റർ), കോണ്‍സ്റ്റബിൾ (പ്ലംബർ), കോണ്‍സ്റ്റബിൾ (പെയിന്റർ), കോണ്‍സ്റ്റബിൾ (ഡ്രാഫ്റ്റ്സ്മാൻ), കോണ്‍സ്റ്റബിൾ (കുക്ക്), കോണ്‍സ്റ്റബിൾ (വാട്ടർ കാരിയർ), കോണ്‍സ്റ്റബിൾ (ബാർബർ), കോണ്‍സ്റ്റബിൾ (സ്വീപ്പർ), കോണ്‍സ്റ്റബിൾ (വെയ്റ്റർ), കോണ്‍സ്റ്റബിൾ (ഖോജി) എന്നിങ്ങനെയാണ് ഒഴിവുകൾ. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടു ത്തിയിട്ടില്ല.
ശന്പളം: 5,200-20,200 രൂപ. ഗ്രേഡ് പേ- 2000 രൂപ. മറ്റ് ആനുകൂല്യങ്ങളും.
പ്രായം: 18- 23 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ്.
യോഗ്യത- പത്താംക്ലാസ് ജയം/ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഐടിഐ/ വെക്കേഷണൽ കോഴ്സിൽനിന്നുള്ള സർട്ടിഫിക്കറ്റും ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും. ഐഐടി/ സമാന ട്രേഡിൽ ദ്വിവത്സര ഡിപ്ലോമ.
ശാരീരിക യോഗ്യതകൾ(പുരുഷൻമാർ): ഉയരം- 168 സെ.മീ.
(പട്ടികവിഭാഗക്കാർക്ക് 162.5 സെ.മീ.), നെഞ്ചളവ്: 80-85 സെ.മീ.
(പട്ടികവിഭാഗക്കാർക്ക് 76-81 സെ.മീ.), തൂക്കം ഉയരത്തിന് ആനുപാതികം.
ശാരീരിക യോഗ്യതകൾ
(സ്ത്രീകൾ): ഉയരം- 157 സെ.മീ.(പട്ടികവിഭാഗക്കാർക്ക് 154 സെ.മീ.), തൂക്കം ഉയരത്തിന് ആനുപാതികം.
കാഴ്ചശക്തി- 6/6, 6/9 (കണ്ണട കൂടാതെ). കളർവിഷൻ ടെസ്റ്റ് ഉയർന്ന ഗ്രേഡിൽ പാസാകണം.
പരന്ന പാദം, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, കോങ്കണ്ണ്, അംഗവൈകല്യങ്ങൾ എന്നിവ പാടില്ല. വിമുക്തഭടൻമാർക്ക് ശാരീരിക/വിദ്യാഭ്യാസ യോഗ്യതയിൽ പൂർണ ഇളവു ലഭിക്കും.
തെരഞ്ഞെടുപ്പ്- രണ്ടു ഘട്ടങ്ങളായാണു തെരഞ്ഞെടുപ്പ് നടത്തുക. ആദ്യഘട്ടമായി എഴുത്തുപരീക്ഷ നടത്തും. പരീക്ഷയുടെ സിലബസ് വെബ്സൈറ്റിലെ വിജഞാപനത്തിൽ നൽകിയിട്ടുണ്ട്. രണ്ടാം ഘട്ടമായി പ്രിലിമിനറി സ്ക്രീനിംഗ്, ശാരീരികക്ഷമതാ പരീക്ഷ, ഡിക്റ്റേഷൻ ടെസ്റ്റ്, രേഖകളുടെ പരിശോധന, ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവ നടക്കും.
ശാരീരികക്ഷമതാ പരീക്ഷ
(പുരുഷൻമാർ)- താഴെ പ്പറയുന്ന ഇനങ്ങൾ പരീക്ഷയിലുണ്ടാകും.
1. ആറര മിനിറ്റിനകം 1.6 കിലോമീറ്റർ ഓട്ടം
2. ലോംഗ് ജംപ്- 11 അടി
3. ഹൈ ജംപ്- 3.5 അടി
ശാരീരികക്ഷമതാ പരീക്ഷ
(സ്ത്രീകൾ)
1. നാലു മിനിറ്റിനകം 800 മീറ്റർ ഓട്ടം
2. ലോംഗ് ജംപ്- 9 അടി
3. ഹൈ ജംപ്- 3 അടി
(ആദ്യ ഇനത്തിൽ ജയിക്കുന്നവരെ മാത്രമേ തുടർന്നുള്ള പരീക്ഷകളിൽ പങ്കെടുപ്പിക്കുകയുള്ളൂ. അവസാന രണ്ടിനും മൂന്നവസരം വീതം നൽകും. വിമുക്തഭടൻമാർക്ക് ശാരീരികക്ഷമതാ പരീക്ഷ ഇല്ല.)
അപേക്ഷാഫീസ്- 50 രൂപ.
അപേക്ഷ അയയ്ക്കുന്ന കേന്ദ്രത്തിലെ Inspector General/DIG/Comdt യുടെ പേരിൽ അതതു സ്ഥലത്തെ എസ്ബിഐ/പോസ്റ്റ് ഓഫീസിൽ മാറാവുന്ന ക്രോസ് ചെയ്ത ബാങ്ക് ഡ്രാഫ്റ്റ്/പോസ്റ്റൽ ഓർഡറായി ഫീസടയ്ക്കുക. ഡിഡി/പോസ്റ്റൽ ഓർഡറിന്റെ അസൽ അപേക്ഷയോടൊപ്പം അയയ്ക്കണം. പട്ടിക വിഭാഗക്കാർക്കും ഡിപ്പാർട്ട്മെന്റൽ അപേക്ഷകർക്കും സ്ത്രീകൾക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം- അപേക്ഷയുടെയും അഡ്മിറ്റ് കാർഡിന്റെയും മാതൃക വെബ്സൈറ്റിൽനിന്നു ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അപേക്ഷയിലും അഡ്മിറ്റ് കാർഡിലും സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട്സൈസ് ഫോട്ടോ ഒട്ടിക്കണം. ഇതേ ഫോട്ടോയുടെ ഒരു കോപ്പികൂടി അപേക്ഷയോടൊപ്പം അയയ്ക്കണം.
അപേക്ഷയോടൊപ്പം ഇനി പറയുന്നവ അയയ്ക്കണം.
1. പ്രായവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
2. പട്ടികവിഭാഗം/ഒബിസിക്കാർ തഹസീൽദാറോ അതിനു മുകളിലുള്ള ഉദ്യോഗസ്ഥനോ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്. ഒബിസിക്കാർ ക്രീമിലെയർ സംബന്ധിച്ച സത്യവാങ്മൂലവും അയയ്ക്കണം (മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്).
3. അധിവാസ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. ശാരീരിക ഇളവിനർഹരായവർ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
5. വിമുക്തഭടൻമാർ ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
6. സ്വന്തം വിലാസമെഴുതി 27 രൂപയുടെ സ്റ്റാംപ് പതിച്ച 25×12 സെ.മീ. വലുപ്പമുള്ള രണ്ടു കവറുകൾ. വിലാസം ഇംഗ്ലീഷ് വലിയക്ഷരത്തിൽ എഴുതണം.
അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് APPLICATION FOR THE POST OF HC(RO)) എന്നു രേഖപ്പെടുത്തണം. റിക്രൂട്ട്മെന്റിനു ഹാജരാകുന്ന സെന്ററിലേക്കു തന്നെയാണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരത്തു റിക്രൂട്ട്മെന്റ് കേന്ദ്രമുണ്ട്. തൊട്ടടുത്ത കേന്ദ്രം ബാംഗളൂരാണ്. ഏതെങ്കിലും ഒരു കേന്ദ്രത്തിലേക്കു മാത്രം അപേക്ഷിക്കുക. വിജ്ഞാപനം വൈകാതെ പുറത്തിറങ്ങും. കൂടുതൽ വിവരങ്ങൾ www.bsf.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും .