ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്: സ്പോട്ട് അഡ്മിഷൻ

ആലപ്പുഴഃ മാവേലിക്കര രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിൽ 2026-27 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (BFA) അഡ്മിഷനുമായി ബന്ധപ്പെട്ട് ഒഴിവുള്ള ഒന്നാം വർഷ ബി എഫ് എ ബാച്ചിലേക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ സെപ്റ്റംബർ 09 രാവിലെ 11 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യണം.
ഒഴിവുകളുടെ എണ്ണം: സ്റ്റേറ്റ് മെറിറ്റ് (ജനറൽ)-4, മറ്റ് പിന്നാക്കം ഹിന്ദു-1, പട്ടികജാതി- 1, ഇ ഡബ്ലിയു എസ്-1.
അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ( എസ് എസ് എൽ സി, പ്ലസ് ടു ( മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും), ടി സി, സിസി) ഫീസായി 9820/- രൂപ (6770 രൂപ സർക്കാർ ഫീസ് + 3050 രൂപ പി.റ്റി.എ) എന്നിവ സഹിതം രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്, മാവേലിക്കര യിൽ ഹാജരാകേണ്ടതാണ്.
സംവരണ സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവ കൂടി ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 0479 2341199, 7511138088.





