പ്രോജക്ട് ഓഫീസർ

തിരുഃ ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ പ്രോജക്ട് ഓഫീസർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് സെപ്റ്റംബർ 18ന് അഭിമുഖം നടത്തും.
പ്രായപരിധി 25 – 58 വയസ്. ബയോഡാറ്റ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം രാവിലെ 10ന് തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിലുളള ഫിഷറീസ് വകുപ്പിന്റെ കോൺഫറൻസ് ഹാളിൽ എത്തണം.
വിവരങ്ങൾക്ക്: www.mwdscholarship.kerala.gov.in.





