പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് : സ്‌പോട്ട് അലോട്ട്‌മെന്റ്

395
0
Share:
Nursing

പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുളള സ്‌പോട്ട് അലോട്ട്‌മെന്റ് എല്‍.ബി.എസ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 11ന് രാവിലെ 10 മണിക്ക് നടത്തും.

www.lbscentre.in ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ എല്‍.ബി.എസ്സിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഹാജരാകണം. അലോട്ട്‌മെന്റ് ലഭിച്ചാല്‍ നിശ്ചിത ഫീസ് അപ്പോള്‍ തന്നെ അടച്ച് സെപ്തംബര്‍ 13 ന് അതത് കോളേജുകളില്‍ പ്രവേശനം നേടണം. ഫോണ്‍: 0471-2560362,63,64,65.

Share: