നഴ്സിംഗ് ഓഫീസർ, സ്റ്റാഫ് നഴ്സ്: 732 ഒഴിവുകൾ

Share:

ന്യൂഡല്‍ഹി എയിംസിൽ 257 നഴ്സിംഗ് ഓഫീസർ

ന്യൂഡല്‍ഹി ഓൾ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിൽ നഴ്സിംഗ് ഓഫീസര്‍മാരുടെ 257 ഒഴിവുകളുണ്ട്.

അപേക്ഷ: ഓണ്‍ലൈ൯

പരസ്യ വിജ്ഞാപന നമ്പര്‍: 1/2017

നഴ്സിംഗ് ഓഫീസർ – 257 (ജനറല്‍-174, എസ്.സി-26, എസ്.ടി-10, ഒ.ബി.സി- 47, ഒ.എല്‍ അംഗപരിമിത എന്നിവര്‍ക്ക് 11 സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. നഴ്സിങ്ങില്‍ ബി.എസ്.സി  ഹോണേഴ്സ് ബിരുദം. അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ്ങിൽ റഗുലര്‍ കോഴ്സ് അല്ലെങ്കിൽ പോസ്റ്റ്‌ ബേസിക് ബി.എസ്.സി നഴ്സിംഗ്. സംസ്ഥാന നഴ്സിംഗ് കൌണ്‍സിലിൽ നഴ്സ്/ നഴ്സ് & മിഡ് വൈഫ് രജിസ്ട്രേഷനും 6  മാസം മുന്‍പരിചയം വേണം. അല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ് വൈഫറിയിൽ ഡിപ്ലോമ, സംസ്ഥാന നഴ്സിംഗ് കൌണ്‍സിലിൽ നഴ്സ്/നഴ്സ് & മിഡ് വൈഫ് രജിസ്ട്രേഷ൯, രണ്ടര വര്‍ഷം പ്രവൃത്തി പരിചയം.

പ്രായം: 18 നും 30 നും മദ്ധ്യേ.

അവസാന തീയതി: ജൂലൈ 14 വെബ്സൈറ്റ്: www.aiimsexams.org

റായിപൂര്‍ എയിംസിൽ 475 സ്റ്റാഫ് നഴ്സ്

 

ഛത്തീസ്ഗഡിലെ റായ്പൂർ പ്രവര്‍ത്തിക്കുന്ന ഓൾ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിൽ നഴ്സിംഗ് ഓഫീസര്‍മാരുടെ 475 ഒഴിവുകളുണ്ട്.

തസ്തിക: സ്റ്റാഫ് നഴ്സ് ഗ്രേഡ് 1

ഒഴിവ്-75 (ജനറല്‍-39, ഒ.ബി.സി-20, എസ്.സി-11, എസ്.ടി-5)

ശമ്പളം: 9300 – 34800 രൂപ + 4800 ഗ്രേഡ് പേ പ്രായം: 21 – 35 വയസ്സ്.

യോഗ്യത: ബി.എസ്.സി /പോസ്റ്റ്‌ ബേസിക് നഴ്സിംഗ് ബിരുദം.

തസ്തിക : സ്റ്റാഫ് നഴ്സ് ഗ്രേഡ് II

യോഗ്യത: ബി.എസ്.സി /പോസ്റ്റ്‌ ബേസിക് നഴ്സിംഗ് ബിരുദം

വെബ്സൈറ്റ്: www.aiimsraipur.edu.in

അവസാന തീയതി: ജൂലൈ 31

Share: