ഡിജിറ്റൽ സാദ്ധ്യതകൾ ; കൂടുതൽ തൊഴിലവസരങ്ങൾ
കമ്പ്യൂട്ടർ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയല്ല; കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് കഴിഞ്ഞ ദശാബ്ദം നമ്മുടെ മുന്നിൽ തെളിയിച്ചു കഴിഞ്ഞു. എന്നാൽ കമ്പ്യൂട്ടറിനും ഇൻർനെറ്റിനും മാത്രം കഴിയുന്ന പുത്തൻ അവസരങ്ങളാണ് ഡിജിറ്റൽ മാർക്കറ്റിങ് യുവജനങ്ങൾക്ക് മുന്നിൽ തുറന്നു വെക്കുന്നത്. ഗൂഗിളും ഫേസ്ബുക്കു പോലുള്ള സോഷ്യൽ മീഡിയകളും തങ്ങളുടെ സെർച്ച് മാർക്കറ്റിംഗ് അൽഗോരിതങ്ങൾ പതിവായി പരിഷ്കരിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം മാത്രം ഗൂഗിൾ അവരുടെ അൽഗോരിതത്തിൽ 600 തവണ മാറ്റങ്ങൾ വരുത്തി. ഇത് പ്രധാനമായും ഡിജിറ്റൽ മാർക്കറ്റിംഗ് ലക്ഷ്യം വച്ചാണ് നടപ്പിലാക്കിയിരിക്കുന്നത്. യഥാർഥ ഉപഭോക്താക്കളെ മാത്രം കണ്ടെത്തി, അവർക്കു താത്പര്യമുള്ള വിവരങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ സെർച്ച് എൻജിനിൽ ഒപ്റ്റിമൈസേഷൻ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ പ്രാരംഭ പ്രവർത്തനമാണ്.
ഓൺലൈൻ പത്രങ്ങളുടെ ആവിര്‍ഭാവം ഡിജിറ്റൽ മാര്‍ക്കറ്റിംഗ് മേഖലയ്ക്കു പുതിയൊരു മാനം നല്കുന്നു, ഗൂഗിൾ, ഫേസ്ബുക്ക് എന്നീ വമ്പന്‍ കമ്പനികള്‍ തങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന പത്രമാധ്യമങ്ങളില്‍ വായനക്കാരുടെ താത്പര്യങ്ങള്‍ക്കനുസൃതമായി പരസ്യ വിന്യാസം നടത്തി തങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താക്കളെ കണ്ടെത്തുന്നു. സെര്‍ച്ച് എന്ജിന്, സോഷ്യല്‍ മീഡിയാകളിലെ ഡാറ്റാ അനലിറ്റിക്സ് സാങ്കേതികവിദ്യ ഓണ്‍ലൈന്‍ പത്ര വായനക്കാരെ ലക്ഷ്യം വച്ച് നടപ്പിലാക്കുന്നതിന് ഈ മേഖലയില്‍ വൈദഗ്ധ്യമുള്ളവരുടെ സഹായം അനിവാര്യമാണ്. 2016ല്‍ യുകെയിലെ ഡിജിറ്റൽ പരസ്യങ്ങൾ 14.8 ശതമാനം ഉയര്‍ന്ന് 2000 ലക്ഷം പൗണ്ട് വരെ വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ഡാറ്റാ അനലിറ്റിക്സ് സാങ്കേതികവിദ്യ ഫലപ്രദമായി വിനിയോഗിച്ച് യഥാര്‍ഥ ഉപഭോക്താക്കളെ മാത്രം ലക്ഷ്യംവച്ചു വിവരണങ്ങളും പരസ്യങ്ങളും ഫലപ്രദമായി നടപ്പിലാക്കാന്‍ വൈദഗ്ധ്യമുള്ള ആള്‍ക്കാരെ ആവശ്യമായി വരുന്നിടത്താണ് ഇതിന്റെ തൊഴില്‍ സാധ്യതകള്‍
ബിസിനസില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ ഉപഭോകതാക്കളെ ആകർഷിക്കുന്നതുപോലെ തന്നെ ഓണ്‍ലൈന്‍ പത്രങ്ങളില്‍ വായനക്കാരെ ആകര്‍ഷിക്കാനും ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താവുന്നതാണെന്ന് ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു.
സ്മാർട് ടിവി, ഓൺലൈൻ പത്രങ്ങൾ, സോഷ്യൽ മീഡിയ തുടങ്ങിയവ ഡിജിറ്റൽ വിപണന രംഗത്ത് പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. മിക്ക തൊഴില്‍മേഖലകളിലും ജോലി സാധ്യതകള്‍ വെട്ടിക്കുറയ്ക്കുമ്പോൾ, ഡിജിറ്റൽ വിപണന മേഖലയിൽ അവസരങ്ങൾ കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിനസ്, രാഷ്ട്രീയം, വിദ്യാഭ്യാസം, ഓൺലൈൻ പി.ആർ, റെപ്യൂട്ടേഷൻ മാനേജ്മെന്റ്, തെരഞ്ഞെടുപ്പ് അല്ലെങ്കിൽ രാഷ്ട്രീയ പ്രചാരണം തുടങ്ങി സമസ്തമേഖലകളിലും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്വാധീനം വ്യക്തമാണ്. എന്തിനും ഏതിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തില്‍ പുതിയ മാധ്യമരംഗത്തെ അവഗണിച്ച് ബിസിനസുകാർക്ക് അതിജീവനത്തിന് പ്രത്യേകിച്ചും സ്റ്റാർട്ടപ്പുകൾക്ക് ബുദ്ധിമുട്ടാണ്.
ഡിജിറ്റൽ മാർക്കറ്റിംഗ് പരിശീലനം നല്കുന്ന പല സ്ഥാപനങ്ങളും ഇന്ന് ഇന്ത്യയിലുണ്ട്, എന്നാല്‍ തങ്ങളുടെ അഭിരുചിയും വിദ്യാഭ്യാസ യോഗ്യതയും അടിസ്ഥാനമാക്കിമാത്രമാണ് വൈവിധ്യമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാങ്കേതികവിദ്യ തെരഞ്ഞെടുക്കേണ്ടത്. ജേർണലിസം വിദ്യാർഥികൾക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിലേക്ക് കടന്നുവരുമ്പോള്‍ ഓൺലൈൻ പബ്ലിക് റിലേഷൻസ്, കണ്ടന്റ് മാര്‍ക്കറ്റിംഗ് മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. അതുപോലെ റപ്യൂട്ടേഷൻ മാനേജ്മെന്റ് ഏരിയകളിൽ പ്രവർത്തിക്കാൻ Astroturfing പരിശീലനമാണ് നേടേണ്ടത്.
കേരള സർക്കാരിന്റെ കീഴിലുള്ള കെൽട്രോൺ നോളജ് സര്‍വീസ് ഗ്രൂപ്പ് തിരുവനന്തപുരത്ത് ഡിജിറ്റൽ മാർക്കറ്റിംഗിൽ ഒരു സർട്ടിഫിക്കറ്റ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു.
സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ , സോഷ്യൽ മീഡിയ ഒപ്റ്റിമൈസേഷൻ, സെർച്ച് ആൻഡ് ഡിസ്പ്ലേ അഡ്വർടൈസിംഗ്, ഗൂഗിൾ അനലിറ്റിക്സ്, സോഷ്യൽ മീഡിയ, ബ്ലോഗിംഗ്, ഓൺലൈൻ പിആർ ആൻഡ് റപ്യൂട്ടേഷൻ മാനേജ്മെന്റ് എന്നിവ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ഭാഗമാണ്.
ഓപ്റ്റിമൈസേഷൻ സാങ്കേതിക തലങ്ങളായ Knowledge Graph integration, Open Graph Integration, Rich Snippet integration, Semantic Meta data integrations എന്നിവ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ നൂതന തലങ്ങളില്‍ പെടുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് തുറന്നു തരുന്ന പുത്തൻ അവസരങ്ങൾ കാണാതിരിക്കരുത്.
- ജോയ് മാത്യു