ട്രേഡ്സ്മാന്‍ : താല്‍ക്കാലിക നിയമനം

Share:

പാലക്കാട് സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ 2026- 27 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ജൂണ്‍ 19ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും.

ട്രേഡ്സ്മാന്‍ (സര്‍വേ, പ്ലമ്പിങ്, സ്മിത്തി, മെഷിനിസ്റ്റ്, ഇന്‍സ്ട്രുമെന്റേഷന്‍) തസ്തികകളിലേക്കാണ് നിയമനം.
ടി എച്ച് എസ് എല്‍ സി, ബന്ധപ്പെട്ട വിഷയത്തിലുള്ള എന്‍ ടി സി/ ഐ ടി ഐ/ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

വിവരങ്ങള്‍ www.gptcpalakkad.ac.in ല്‍ ലഭിക്കും. ഫോണ്‍: 0491 2572640.

Share: