ജനറല്‍ നഴ്‌സിംഗ് സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം

Share:

ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള 14 നഴ്‌സിംഗ് സ്‌കൂളുകളില്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ് 2017 ന് കായിക താരങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു.

നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടേയും, സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം – 695001 എന്ന വിലാസത്തില്‍ 20 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.

2015 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസ ജില്ല/ഉപ ജില്ല സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടുന്നതാണ് സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത. അപേക്ഷകര്‍ സ്‌പോര്‍ട്‌സ് നിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മുന്‍ഗണനാക്രമത്തില്‍ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും, മാര്‍ക്കും ഉള്ളവരുടെ അപേക്ഷകള്‍ മാത്രമേ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനത്തിന് പരിഗണിക്കൂ.

Share: