ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവുകൾ

കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെൻറ് ബിരുദം/ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം),
അക്കൗണ്ടന്‍സി, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ് അധ്യാപകര്‍ (യോഗ്യത: അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം) തസ്തികകളിലും ദിവസവേതനത്തില്‍ ലാബ് അസിസ്റ്റൻറ് ( ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഫുഡ് പ്രൊഡക്ഷന്‍ പാസായവര്‍) തസ്തികയിലും നിയമനം നടത്തും.
ജൂലൈ ആറിന് രാവിലെ 10.30ന് ബയോഡേറ്റയും അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം.
ഫോണ്‍: 0495 2372131, 9745531608.






