അധ്യാപക ഒഴിവ് കൂടിക്കാഴ്ച

Share:

ഇംഗ്ലീഷ് വിഭാഗം അധ്യാപക കൂടിക്കാഴ്ച

തിരുവനന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്‌നിക് കോളേജിന്റെ പരിധിയില്‍ വരുന്ന തേമ്പാമുട്ടം ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി എന്ന സ്ഥാപനത്തിലേയ്ക്ക് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജേ്വഷന്‍, സെറ്റ് എന്നീ യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിച്ചവരും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒമ്പതിന് രാവിലെ 10 ന് തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഹിന്ദി അധ്യാപക ഒഴിവ്

മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ സെക്കന്‍ഡറിയില്‍ ടി.ജി.ടി ഹിന്ദി വിഭാഗത്തില്‍ താല്‍ക്കാലികമായ രണ്ട് അധ്യാപക ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രീയ വിദ്യാലയ സംഗതന്റെ നിയമാവലിക്ക നുസരിച്ചുള്ള യോഗ്യതയുള്ളവര്‍ കൂടിക്കാഴ്ചക്കായി ആഗസ്റ്റ് എട്ടിന് രാവിലെ 9.30ന് അസ്സല്‍ രേഖകള്‍ സഹിതം സ്‌കൂളില്‍ എത്തണം. ഫോണ്‍ 0483 2734963.

Share: