ക്ലിനിക്കല്‍ ക്ലർക് ഷിപ്പിന് അപേക്ഷിക്കാം

തിരുഃ നാഷണല്‍ മെഡിക്കൽ കമ്മീഷൻ നിര്‍ദ്ദേശത്തിൻറെ അടിസ്ഥാനത്തില്‍, വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാനത്തെ സര്‍ക്കാർ മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ക്ലിനിക്കൽ ക്ലര്‍ക് ഷിപ്പും ഇൻറെണ്ഷിപ്പും ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
കേരള സ്റ്റേറ്റ് മെഡിക്കൽ കാണ്‍സിലിൽ ഇതിനായി അനുമതി നേടിയിട്ടുള്ള എഫ്.എം.ജി വിദ്യാർഥികള്‍ക്ക് അപേക്ഷ നൽകാം.
നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനും www.dme.kerala.gov.in സന്ദര്‍ശിക്കുക. ഇ-മെയിൽ: fmginternkerala@gmail.com






