കെമാറ്റ് കേരള: പരീക്ഷ നവംബര്‍ 6ന്

567
0
Share:

2017 കെമാറ്റ് കേരളയുടെ ആദ്യ പരീക്ഷ നവംബര്‍ ആറിന് പകല്‍ 10 മുതല്‍ 12.30വരെ തിരുവനന്തപുരം എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടത്തും. അപേക്ഷാര്‍ഥികള്‍ കൂടുതലുള്ള ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അധികമായി നല്‍കും.

ആഗസ്ത് 17 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.lbscentre.in/kmat 2017 വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇമെയില്‍ വഴി ലഭിക്കും. മറ്റു സംശയനിവാരണങ്ങള്‍ക്ക് പ്രവേശന മേല്‍നോട്ടസമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471 –2335133, 8547255133 നമ്പരുകളില ബന്ധപ്പെടാം.

മുന്‍ കെമാറ്റ് കേരള പ്രവേശന പരീക്ഷയുടെ ചോദ്യ പേപ്പര്‍, ഒഎംആര്‍ ഷീറ്റിന്റെ പകര്‍പ്പ്, അപേക്ഷാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ www.lbscentre.in/kmat 2017 വെബ്സൈറ്റില്‍ ലഭിക്കും.

Share: