“കാവൽ പ്ലസ്”: അപേക്ഷ ക്ഷണിച്ചു

തിരുഃ വനിതാ ശിശു വികസന വകുപ്പിൻറെ കീഴിൽ ഇൻറെഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്കീം മുഖേന നടപ്പിലാക്കുന്ന “കാവൽ പ്ലസ്” പദ്ധതിയുടെ പ്രവർത്തനങ്ങൾ കണ്ണൂർ ജില്ലയിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി കുട്ടികളുടെ സംരക്ഷണ മേഖലയിലെ പ്രവർത്തന പരിചയമുള്ള സന്നദ്ധ സംഘടനകളിൽ നിന്നും കണ്ണൂർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10.
കൂടുതൽവിവരങ്ങൾക്ക്: 9447862960, dcpuknr@gmail.com






