കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

Share:

കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ കായചികിത്സ വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് മാര്‍ച്ച് 14 ന് രാവിലെ 11 ന് പരിയാരത്തുള്ള കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം.
നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം പരമാവധി 51,600 രൂപ ശമ്പളമായി ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളില്‍ അറിയാം. ഫോണ്‍ : 04972800167.

Share: