എൽ ഡി സി പരീക്ഷ: മത്സരത്തിൻറെ ദിവസങ്ങൾ
എൽ ഡി സി പരീക്ഷക്കുള്ള ദിവസങ്ങൾ എണ്ണിക്കഴിഞ്ഞു.
ജൂൺ 28 ന് പരീക്ഷ, എന്നാൽ ഇനി 167 ദിവസങ്ങൾ !
പി.എസ്.സിപരീക്ഷകളിലെഏറ്റവുംവാശിയേറിയപോരാട്ടത്തിന് മത്സരാർത്ഥികൾ തയ്യാറായിക്കഴിഞ്ഞു.പതിനായിരത്തോളം വരുന്ന ഒഴിവുകളിലേക്ക്മത്സരത്തിനിറങ്ങുന്നത് 18 ലക്ഷത്തോളം യുവതീ -യുവാക്കൾ ! ഒരു പക്ഷെ കേരളത്തിൽ ഏറ്റവും അധികം പേർ പങ്കെടുക്കുന്ന മത്സര പരീക്ഷ ഇതായിരിക്കും. ഓരോനിമിഷവുംഇനിവിലപ്പെട്ടതാണ്.
അറിവിന്റെ മഹാസമുദ്രം കീഴടക്കി സ്വപ്നജോലി സ്വന്തമാക്കാന്‍ ഓരോഉദ്യോഗാര്‍ഥിയെയുംപ്രാപ്തമാക്കുന്നപരിശീലനമാണ് കരിയർ മാഗസിൻ ഡിജിറ്റൽ ഒരുക്കാൻ പോകുന്നത്.
30 ,000 രൂപയിലേറെ ശമ്പളവും ഉയരങ്ങളിലേക്കള്ളമികച്ചസാധ്യതകളുമാണ്, വിജയികളെ കാത്തിരിക്കുന്നത്
ഏറ്റവുംലക്ഷണമൊത്തസര്‍ക്കാര്‍ജോലിയായിവിശേഷിപ്പിക്കപ്പെടുന്നതാണ്ക്ലര്‍ക്ക്തസ്തിക. നിര്‍വ്വഹണചുമതല, വിവിധചട്ടങ്ങളിലെഅറിവ്, സര്‍ക്കാര്‍ നടപടികൾ
നടത്തിക്കൊണ്ടുപോകാനുള്ളകഴിവുകള്‍, ക്രമാനുഗതമായുള്ളഉദ്യോഗക്കയറ്റങ്ങള്‍എന്നിവചേരുമ്പോള്‍ക്ലര്‍ക്ക്ജോലി ഉയരങ്ങളിലേക്കുള്ള വഴിയാകുന്നു. സര്‍ക്കാരിന്റെഭരണനിയന്ത്രണംസെക്രട്ടേറിയറ്റിലാണെങ്കിലും, ഭരണനിര്‍വ്വഹണംപ്രാവര്‍ത്തികമാക്കുന്നത് വിവി ധവകുപ്പുകളിലെക്ലര്‍ക്കുമാര്‍ചേര്‍ന്നാണ്.
മുന്‍പ്എല്‍.ഡി.ക്ലര്‍ക്ക്എന്നുംഇപ്പോള്‍ ക്ലര്‍ക്ക്എന്നും അറിയപ്പെടുന്ന ഈ തസ്തിക കേരളത്തിലെ ലക്ഷക്കണക്കിന്ഉദ്യോഗാര്‍ത്ഥികള്‍ക്ക്ഏറ്റവും പ്രിയപ്പെട്ടതാവാനുള്ളകാരണവുംഇതൊക്കെയാണ്.
ഒരുസര്‍ക്കാര്‍ജോലിഎന്നലക്ഷ്യവുമായിനീങ്ങുന്നയുവജനങ്ങളുടെയെല്ലാംസ്വപ്നമാണ്ക്ലര്‍ക്ക്തസ്തിക.
കേരളത്തിലെനൂറിലേറെവരുന്നസര്‍ക്കാര്‍വകുപ്പുകളുടെപ്രവര്‍ത്തനഘടനയില്‍നിര്‍ണായകമായസ്ഥാനമാണ്ക്ലര്‍ക്കുമാര്‍ക്കുള്ളത്. കേരളത്തിലെആകെ .സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ള ഉദ്യോഗസ്ഥവിഭാഗവും ക്ലര്‍ക്കുമാരാണ്…….
ജനജീവിതവുമായി ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗമാണ്ക്ലര്‍ക്ക്. ബഹുഭൂരിപക്ഷം കാര്യങ്ങളിലും, ക്ലര്‍ക്കുമാരുടെകുറിപ്പുകളാണ്കാര്യങ്ങളുട ഗതിനിര്‍ണ്ണയിക്കുന്നത്. അതുകൊണ്ടുതന്നെഏറ്റവുംകൂടുതല്‍ മതിപ്പും, ബഹുമാനവും ലഭിക്കുന്ന ഉദ്യോഗങ്ങളില്‍ ഒന്നുകൂടിയാണിത്.
കേരളത്തിലെ 14 ജില്ലകളിലുമായി പതിനെട്ടു ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ്ക്ലര്‍ക്ക്തസ്തികയിലെപരീക്ഷകളില്‍മാറ്റുരയ്ക്കുന്നത്.
കടുത്ത മത്സരസ്വഭാവവും, വാശിയേറിയപഠനരീതികളുംചേര്‍ന്ന് ക്ലര്‍ക്ക്പരീക്ഷ ചെറുപ്പക്കാരുടെ കഴിവ് തെളിയിക്കുന്ന വേദിയായിട്ടുണ്ട്. പരീക്ഷാ നടത്തിപ്പും റാങ്ക് ലിസ്റ്റ് തയ്യാറാക്കലും നിയമനവും ഒക്കെച്ചേർന്നു
കൃത്യമായും മൂന്നുവര്‍ഷത്തെ ഇടവേളകള്‍ക്കുള്ളില്‍ നടക്കുന്ന ക്ലര്‍ക്ക് പരീക്ഷ കേരളത്തിലെ ഏറ്റവുംവലിയ നിയമനപ്പരീക്ഷകളില്‍ഒന്നാണ്. വിദേശമലയാളികളും, അന്യസംസ്ഥാനങ്ങളില്‍ജോലിചെയ്യുന്നവരുമായയുവജനങ്ങളുംഈപരീക്ഷക്കായികേരളത്തിലെത്തുന്നുഎന്നത്ക്ലര്‍ക്ക് പരീക്ഷയുടെ പ്രത്യേകതയാണ്.
ഇനിയുള്ള ആറുമാസങ്ങള്‍ സംസ്ഥാനത്തെയുവജനങ്ങള്‍ വേറിട്ടഅറിവുകള്‍ക്കും, ആഴത്തിലുള്ളവിജ്ഞാനത്തിനുമായി പരതുന്നകാഴ്ചകളാണ്കാണാനാവുക. തൊഴിലന്വേഷകരുടെ ഉത്സവമാണ് ഇനിയുള്ള ദിവസങ്ങൾ. മത്സരത്തിന്റെയും അറിവിൻറെയും പുത്തൻ മേച്ചിൽപ്പുറങ്ങൾ നാടിൻറെ വികസനത്തിനായി പ്രവർത്തിക്കാനുള്ളവരുടെ പുതിയൊരു സംഘത്തെ ഈ മത്സര പരീക്ഷയിലൂടെ സൃഷ്ടിച്ചെടുക്കും. വളരെയേറെ ഉത്തരവാദിത്തമുള്ള ജോലിയാണ് ജയിച്ചു വരുന്നവരെ കാത്തിരിക്കുന്നത്.
ഐ.എ.എസ്.ഉദ്യോഗസ്ഥര്‍ പോലും ക്ലര്‍ക്കുമാരുടെ അഭിപ്രായങ്ങള്‍ക്കും
കുറിപ്പുകള്‍ക്കും വേണ്ടി കാത്തു നിൽക്കേണ്ടി വരുന്നു എന്നിടത്താണ്ഈ ഉദ്യോഗത്തിന്റെവലുപ്പം.
സര്‍ക്കാരിന്റെഏതൊരുവകുപ്പിലും വര്‍ഷങ്ങളുടെ അനുഭവസമ്പത്തിലൂടെ ക്ലര്‍ക്കുമാര്‍ആര്‍ജിച്ചെടുക്കുന്ന അറിവുകള്‍ വളരെവലുതാണ്. ആശയക്കുഴപ്പങ്ങളിലും, പ്രതിസന്ധികളിലും ഉലയാതെ സര്‍ക്കാര്‍സംവിധാനങ്ങളെ മുന്നോട്ടുകൊണ്ടു പോകുന്നത് ഇത്തരം അറിവുകളാണ്. ഒരുവകുപ്പിലെഹെഡ്ക്ലര്‍ക്കും, സുപ്രണ്ടുമൊക്കെ ആവകുപ്പുകളിലെസംവിധാനങ്ങളിലെ വിജ്ഞാനകോശങ്ങളെപ്പോലെയാണ്. അത്തരമൊരു മേഖലയിലേക്കാണ് പരീക്ഷ ജയിച്ചെത്തുന്ന ഓരോരുത്തരും നിയമിക്കപ്പെടുന്നത് .
വ്യക്തമായ ആസൂത്രണവും പരീക്ഷയെപ്പറ്റിയുള്ള ശരിയായ ധാരണയുമാണ് എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയില്‍ വിജയം നേടാന്‍ ആദ്യം വേണ്ടത്. പി.എസ്.സി.പരീക്ഷകളിലെ ഏറ്റവു…ആവേശകരമായ മത്സരമാണ് എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയുടേത്.അപേക്ഷിക്കുന്നവരുടെ എണ്ണത്തിലുള്ള വന്‍വര്‍ധന, പരീക്ഷയെ ഗൗരവമായി സമീപിക്കുന്നവരുടെ എണ്ണം, ഉദ്യോഗം നേടുന്നവര്‍ എന്നിവയിലെല്ലാം ക്ലാര്‍ക്ക് പരീക്ഷ മറ്റുപരീക്ഷകളെയെല്ലാം പിന്തള്ളുന്നതാണ് പതിവ്. എന്തൊക്കെ പഠിക്കണം, എങ്ങനെയൊക്കെ പഠിക്കണം എന്നുള്ള സമീപനമാണ് വിജയികളെ നിശ്ചയിക്കുക.
എത്ര മാര്‍ക്കുവരെ നേടിയെടുത്താൽ നില ഭദ്രമാകും എന്നത് തുടക്കത്തിലേ മനസ്സിലുറപ്പിക്കണം. പിന്നീട് പഠനത്തിന്റെ ഓരോ ഘട്ടത്തിലും നിലവാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഠിനമായി ശ്രമിക്കണം.
എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷകളില്‍ പൊതുവേ സുരക്ഷിതം എന്നു കരുതാവുന്ന മാര്‍ക്ക് മാര്‍ക്ക് 65-നും 70-നും മധ്യേയാണ്. അപൂര്‍വം സാഹചര്യങ്ങളില്‍ ചില ജില്ലകളില്‍ ഈ മാര്‍ക്കും സുരക്ഷിതമല്ലാതായി മാറിയ ഉദാഹരണങ്ങളുണ്ട്. ഈ നിലയില്‍ നിന്നും മുകളിലോട്ടു നേടുന്ന ഓരോ മാര്‍ക്കും ഉദ്യോഗാര്‍ഥികളുടെ റാങ്ക് വളരെ മുന്നോട്ടുകൊണ്ടുവരും.
ഇത് വ്യക്തമാക്കുന്നത് കഠിനാധ്വാനം എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയിലെ വിജയത്തില്‍ പരമപ്രധാനമാണ് എന്നതാണ്. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയെ നേരിടാനൊരുങ്ങുന്നവര്‍ ആദ്യമായി മനസ്സിലാക്കേണ്ടതും ഇതാണ്. ശരാശരി പഠനങ്ങളൊന്നും സഹായകമായേക്കില്ല.
എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയ്ക്ക് മാറ്റുരയ്ക്കാന്‍ പോകുന്ന 18 ലക്ഷത്തോളം ഉദ്യോഗാര്‍ഥികളെ പൊതുവേ മൂന്നു വിഭാഗങ്ങളായി തിരിക്കാം. ആറുമാസത്തിനു മുകളില്‍ തയ്യാറെടുക്കുന്നവര്‍ മുതല്‍ വര്‍ഷങ്ങളായി പരിശീലനം നടത്തുന്നവര്‍വരെയുള്ള ശക്തമായ ഗ്രൂപ്പാണ് ആദ്യത്തേത്.
ഈ പരീക്ഷയില്‍ ഉന്നതവിജയം നേടുന്നവരില്‍ കൂടുതല്‍ പേരും ഈ വിഭാഗക്കാരാവും. നിരന്തരമായി തുടര്‍ന്നു വരുന്ന പരിശീലനം ഈ ഗ്രൂപ്പിന് വ്യക്തമായ മേല്‍ക്കൈ നല്‍കു. മത്സരരംഗത്തുണ്ടെങ്കിലും പരീക്ഷാസമയങ്ങളില്‍ മാത്രം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നവരാണ് രണ്ടാമത്തെ വിഭാഗം. ഒരുമാസത്തെ ഊര്‍ജിതമായ പരിശ്രമങ്ങളിലൂടെ…പരിശ്രമങ്ങളിലൂടെ ഈ ഗ്രൂപ്പിലുള്ളവര്‍ക്ക് ശക്തമായി മത്സരരംഗത്തെത്താം.
പുതുമുഖങ്ങളും, ചുരുങ്ങിയ നാളത്തെ പരിശീലനചരിത്രമുള്ളവരുമാണ് മൂന്നാമത്തെ വിഭാഗം. മൂന്നുമുതല്‍ ആറുവരെ മാസങ്ങളിലെ ചിട്ടയായ പഠനത്തിലൂടെ ഈ ഗ്രൂപ്പില്‍പ്പെടു…ഗ്രൂപ്പില്‍പ്പെടുന്നവര്‍ക്കും മത്സസരരംഗത്ത് നല്ലരീതിയില്‍ മുന്നേറാന്‍ സാധിക്കും.
ചുരുക്കത്തില്‍, ഉദ്യോഗാര്‍ഥിയുടെ തയ്യാറെടുപ്പു രീതി ഏതു തന്നെയായാലും വിജയത്തിലേക്കെത്താന്‍ കഴിയുന്ന തരത്തില്‍ പരിശീലനം ക്രമപ്പെടുത്താനാവും എന്നതാണ് പ്രധാനസംഗതി. പുതിയ സാങ്കേതിക വിദ്യയും ഡിജിറ്റൽ സംവിധാനങ്ങളും മത്സരപ്പരീക്ഷക്ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് നാം ചിന്തിക്കേണ്ടത്.