എം.ബി.എ: ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും

Share:

ആലപ്പുഴഃ പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് ആന്‍ഡ് ടെക്നോളജി (ഐ.എം.റ്റി) 2025-2027 വര്‍ഷത്തേക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് പ്രവേശനം നടത്തുന്നു.

മേയ് എട്ടിന് രാവിലെ 10 മണിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷനും ഇൻറ്ര്‍വ്യൂവിനും 50 ശതമാനം മാര്‍ക്കോടുകൂടി ഡിഗ്രി പരീക്ഷ പാസായവര്‍ക്കും (എസ്.സി, എസ്.റ്റിക്ക് 45 ശതമാനം മാര്‍ക്ക്, എസ്.ഇ.ബി.സി, ഒ.ബി.സിക്ക് 48 ശതമാനം മാര്‍ക്ക്) അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ്,സി-മാറ്റ്, ക്യാറ്റ് ഉള്ളവരും, അതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. വിലാസം: ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് ആന്‍ഡ് ടെക്നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കല്‍.പി.ഒ, ആലപ്പുഴ-688003,
ഫോണ്‍.0477-2267602, 9188067601, 9946488075, 9747272045.
വെബ് : www.imtpunnapra.org

Tagsmba
Share: