ആര്‍മിയില്‍ ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സ്

Share:

ഇന്ത്യന്‍ ആര്‍മിയുടെ 127 മത് ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിലേക്ക്
(ടി.ജി.സി) അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി എന്‍ജിനീയറിങ്ങ്
ബിരുദധാരികളായ പുരുഷന്മാര്‍ക്ക് ആണ് അവസരം.

സിവില്‍, ആര്‍ക്കിടെക്ക്‌ച്ചര്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ &
ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്
എന്‍ജിനീയറിങ്ങ്, ഇലക്ട്രോണിക്സ്, മെറ്റലേര്‍ജിക്കല്‍, ഇലക്ട്രോണിക്സ് &
മൈക്രോ വേവ് സ്ട്രീമുകളിലായി ആകെ 40 ഒഴിവുകള്‍ ആണുള്ളത്.

യോഗ്യത: അതാത് ട്രേഡില്‍ എന്‍ജിനീയറിങ്ങ് ബിരുദം. എന്‍ജിനീയറിംഗ് അവസാന
വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി
ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 22

Share: