പത്താം തലം പ്രാഥമിക പരീക്ഷ: പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

Share:

 

പി എസ് സി മെയ് 15 ആരംഭിക്കുന്ന പത്താം തലം പ്രാഥമിക പരീക്ഷക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ള ചോദ്യങ്ങളും ശരി ഉത്തരവും ഇതോടൊപ്പം ചേർത്തിരിക്കുന്നു. പതിനാല് ജില്ലകളിലായി 2,11,619 പേർക്കായാണ് ആദ്യ ഘട്ട പരീക്ഷ നടത്തുന്നത്. 12.69 ലക്ഷം അപേക്ഷകർക്കായി ആറ് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ഒ എം ആർ രീതിയിലാണ് പരീക്ഷ. നൂറ് ചോദ്യങ്ങൾക്ക് ഒന്നേകാൽ മണിക്കൂർ ഉത്തരമെഴുതാൻ ലഭിക്കും. പത്താം ക്‌ളാസ് യോഗ്യത അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളും ഉത്തരവും കൂടുതൽ പഠിക്കാൻ MOCK EXAMINATION സഹായകമാകും. ഓരോ തവണയും 80 % മാർക്ക് നേടിയെടുക്കാൻ കഴിഞ്ഞാൽ തീർച്ചയായും പരീക്ഷയിൽ ഉയർന്ന നിലയിൽ വിജയിക്കാൻ കഴിയും.

1. കേരളത്തിൻറെ ഏറ്റവും തെക്കേയറ്റത്തെ താലൂക്ക്?
a) നെടുമങ്ങാട് b) നെയ്യാറ്റിൻകര
c) പാറശ്ശാല d) തിരുവനന്തപുരം

ഉത്തരം: b

2. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എവിടെ സ്ഥിതിചെയ്യുന്നു?
a) തിരുവല്ലം b) പേപ്പാറ
c) പാലോട് d) അരുവിക്കര

ഉത്തരം: c

3. ശ്രീനാരായണഗുരുവിൻറെ സമാധി എവിടെയാണ്?
a) ശിവഗിരി b) തോന്നയ്ക്കൽ
c) ചെമ്പഴന്തി d) അരുവിപ്പുറം

ഉത്തരം: a

4. ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന ജില്ല?
a) കൊല്ലം b) മലപ്പുറം
c) ആലപ്പുഴ d) തിരുവനന്തപുരം

ഉത്തരം: d

5. 1888-ൽ ശ്രീനാരായണഗുരു ശിവപ്രതിഷ്‌ഠ നടത്തിയ ക്ഷേത്രം എവിടെയാണ്?
a) വർക്കല b) നെടുമങ്ങാട്
c) അരുവിപ്പുറം d) ആറ്റിങ്ങൽ

ഉത്തരം: c

6. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്‌മെൻറ് എവിടെ സ്ഥിതി ചെയ്യുന്നു?
a) തിരുവനന്തപുരം b) തൃശൂർ
c) കൊട്ടാരക്കര d) പീച്ചി

ഉത്തരം: c

7. ഇന്ത്യൻ റെയർ എർത്ത് ഫാക്ടറി എവിടെ സ്ഥിതിചെയ്യുന്നു?
a) ആലുവ b) ചവറ
c) നീണ്ടകര d) വാളയാർ

ഉത്തരം: b

8. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മക്ഷേത്രം എവിടെയാണ്?
a) വള്ളിക്കാവ് b) കൊടുങ്ങലൂർ
c) ഏറ്റുമാനൂർ d) ഓച്ചിറ

ഉത്തരം: d

9. കേരളത്തിലെ ആദ്യ പേപ്പർമിൽ എവിടെയാണ് സ്ഥാപിച്ചത്?
a) പുനലൂർ b) വെള്ളൂർ
c) നാട്ടകം d) ഉദ്യോഗമണ്ഡൽ

ഉത്തരം: a

10. കേരളത്തിൽ എത്ര താലൂക്കുകളുണ്ട്‌ ?
a) 63 b) 75 c) 86 d) 153

ഉത്തരം: b

11. പ്രാചീനകാലത്ത് ‘ബാരിസ്’ എന്നറിയപ്പെട്ടിരുന്ന നദി?
a). ഭാരതപ്പുഴ b) പെരിയാർ
c). പമ്പ d) ചാലിയാർ

ഉത്തരം: c

12. ആനപിടിത്തത്തിന് പ്രസിദ്ധമായ സ്ഥലം?
a). റാന്നി b) കോന്നി
c). ആറന്മുള d) അടൂർ

ഉത്തരം: b

13. വേലുത്തമ്പിദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം?
a). കണ്ണമൂല b) കൽക്കുളം
c). കുണ്ടറ d) മണ്ണടി

ഉത്തരം: d

14. കേരളത്തിലെ നദികളിൽ നീളത്തിൻറെ അടിസ്ഥാനത്തിൽ പമ്പയുടെ സ്ഥാനമെത്ര?
a). ഒന്നാംസ്ഥാനം b) രണ്ടാംസ്ഥാനം
c). മൂന്നാംസ്ഥാനം d) നാലാംസ്ഥാനം

ഉത്തരം: c

15. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
a). പത്തനംതിട്ട b) എറണാകുളം
c). കോട്ടയം d) തിരുവനന്തപുരം

ഉത്തരം: a

16. കേരളത്തിൽ സമുദ്ര നിരപ്പിൽനിന്നും താഴെയായി സ്ഥിതിചെയ്യുന്ന പ്രദേശമാണ്?
a). കുട്ടനാട് b). പാലക്കാട്
c). പുനലൂർ d). ആലുവ

ഉത്തരം: a

17. കേരളത്തിലെ ഏറ്റവും വലിയ കായൽ?
a). അഷ്ടമുടി b). വേമ്പനാട്
c). ശാസ്താംകോട്ട d). കായംകുളം

ഉത്തരം: b

18. കായംകുളം താപവൈദ്യുതി നിലയത്തിൽ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത്?
a). ഡീസൽ b). നാഫ്ത
c). പെട്രോൾ d). മണ്ണെണ്ണ

ഉത്തരം: b

19. കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക് സ്ഥിതിചെയ്യുന്നത്?
a). കുമ്പളങ്ങി b). ബാലുശ്ശേരി
c). വലിയതുറ d). അരൂർ

ഉത്തരം: d

20. പ്രാചീനകാലത്തെ കപ്പലിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലമാണ്?
a). തൈക്കൽ b). ബേക്കൽ
c). ബേപ്പൂർ d). ശ്രീമൂലവാസം

ഉത്തരം: a

21. പൃഥിവല്ലഭൻ, പരമേശ്വരൻ എന്നീ പേരുകളിൽ അറിയപ്പെട്ട ചാലൂക്യരാജാവ്?
a). കീർത്തിവർമ്മൻ b). പുലികേശി രണ്ടാമൻ
c). മംഗലേശൻ d). ചന്ദ്രഗുപ്തൻ

ഉത്തരം: b

22. താഴെപ്പറയുന്ന രാജവംശങ്ങളിൽ ഏറ്റവും പഴക്കം ചെന്നത്?
a). രാഷ്ട്രകൂടവംശം b). ചാലൂക്യവംശം
c). പല്ലവവംശം d). ശതവാഹനവംശം

ഉത്തരം: d

23. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിക്കപ്പെട്ട വർഷം?
a). 1890 b). 1920
c). 1932 d). 1945

ഉത്തരം: b

24. വസൂരി രോഗത്തിന് പ്രതിവിധി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
a). ലൂയിപാസ്റ്റർ b). എഡ്വേർഡ് ജെന്നർ
c). ഡാനിയൽ വെബ്സ്റ്റർ d). വെൻ ഡൽ മെറഡിത്ത്

ഉത്തരം: b

25. ‘അബ്സലം അബ്സലം’ എന്ന കൃതിയുടെ കർത്താവായ അമേരിക്കൻ നോവലിസ്റ്റ്?
a). വില്യം ഫോക്‌നർ b). ഏണസ്റ്റ് ഹെമിങ് വേ
c). സ്റ്റീഫൻ ക്രേൻ d). ജോസഫ് ഹെല്ലർ

ഉത്തരം: a

26. കൽക്കട്ടയെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന ദേശീയ പാത?
a). എൻ. എച്ച്. 17 b). എൻ. എച്ച്. 19
c). എൻ. എച്ച്. 13 d). എൻ. എച്ച്.14
ഉത്തരം:b

27. ഇന്ത്യയിൽ വജ്രഖനികൾ സ്ഥിതി ചെയ്യുന്ന സ്ഥലം?
a). കോളാർ b). കൊബ്ര
c). ബൈലാഡിയ d). പന്ന

ഉത്തരം:d

28. യൂറോപ്പിലെ കളിസ്ഥലം (Play ground of Europe) എന്നറിയപ്പെടുന്നത്?
a). ഫ്രാൻസ് b). സ്വിസ്സ്‌സർലണ്ട്
c). നോർവെ d). ഫിൻലാന്റ്

ഉത്തരം: b

29. ഗൗതമ ബുദ്ധന്റെ പിതാവ് ആരായിരുന്നു?
a). വാർദ്ധമാന മഹാവീരൻ b). സിദ്ധാർതഥൻ
c). ശുദ്ധോധനൻ d). രാജസിംഹൻ

ഉത്തരം: c

30. താഴെപ്പറയുന്നവയിൽ ഗ്രീൻഹൗസ് ഇഫക്ടിനു കാരണമായ വാതകം?
a). കാർബൺ ഡൈ ഓക്സൈഡ് b). കാർബൺ മോണോക്സൈഡ്
c). കാർബൺ ടെട്രാ ക്ലോറൈഡ് d). ഹൈഡ്രജൻ

ഉത്തരം: a

31. അലിഗാർ മുസ്ലിം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?
a). ഡോ. സെയ്ഫുദ്ദീൻ കിച്ചലു b). മുഹമ്മദ് അലി ജിന്ന
c). സർ സെയ്ദ് അഹമ്മദ് ഖാൻ d). ഡോ. അബ്ദുൾ കലാം ആസാദ്

ഉത്തരം: c

32. നെഫോളജി എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്?
a) കാറ്റ് b) പർവ്വതം
c) കാലാവസ്‌ഥ d) മേഘം

ഉത്തരം: d

33. താഴെ കൊടുത്തിട്ടുള്ളവയിൽ വായുവിലൂടെ പരക്കുന്ന ഒരു രോഗമാണ് :
a) ക്ഷയം b) കോളറ
c)ടൈഫോയ്‌ഡ് d) മലേറിയ

ഉത്തരം: a

34. വ്യത്യസ്ത ധർമ്മങ്ങൾ നിർവഹിക്കുന്ന ഒരു ഇന്ദ്രിയമാണ് :
a) കണ്ണ് b) മൂക്ക്
c)ത്വക്ക് d) ചെവി

ഉത്തരം: c

35. ബാരോമീറ്റർ കണ്ടുപിടിച്ചത് ആര്?
a) ഫാരൻഹീറ്റ് b) ഡാൽട്ടൺ
c)എഡിസൺ d) ടോറിസെല്ലി

ഉത്തരം: 

36. കാറ്റിൻ്റെ ദിശ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
a)വിൻഡ്‌വെയിൻ b) അനിമോമീറ്റർ
c)ഹൈഗ്രോമീറ്റർ d) ബാരോമീറ്റർ

ഉത്തരം:

37. താഴെ കൊടുത്തിരിക്കുന്നവയിൽ കീടഭോജികളായ സസ്യത്തിൽ പെടാത്തത് ഏത്?
a)ഡ്രോസെറാ b) കാക് ടസ്
c)ആൽഡ്രോവാൻഡാ d) യൂട്രിക്കുലേറിയ

ഉത്തരം: 

38. പാലിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഘടകം ഏത്?
a)പ്രോട്ടീൻ b) വെള്ളം
c)മാംസ്യം d) വൈറ്റമിൻ

ഉത്തരം: b 

39. വജ്രത്തിൻ്റെ നിറമെന്ത്?
a) പച്ച b) നീല
c) നിറമില്ല d) ചുവപ്പ്

ഉത്തരം:

40. വൈറ്റമിൻ എ യുടെ കുറവുമൂലമുണ്ടാകുന്ന രോഗം:
a) അനീമിയ b) കണ
c) ഗോയ്റ്റർ (d) നിശാന്ധത

ഉത്തരം: d

41. വോട്ടു ചെയ്തു കഴിഞ്ഞാൽ വിരലിൽ പുരട്ടുന്ന മഷിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു :
a) മഗ്നീഷ്യം സൾഫേറ്റ്
b )അലൂമിനിയംസൾഫേറ്റ്
c) ബേറിയം ക്ലോറൈഡ്
d) സിൽവർ നൈട്രേറ്റ്

ഉത്തരം: 

42. ശരീരത്തിലെത്തുന്ന വൈറ്റമിനുകളെയും ധാതു ലവണങ്ങളെയും ഇരുമ്പിൻെറ അംശങ്ങളെയും സംഭരിച്ചുവയ്ക്കുന്ന അവയവം ഏതാണ്?
a) കരൾ b) വൃക്ക
c) ത്വക്ക്  d) ആമാശയം

ഉത്തരം:

43. കംപ്യൂട്ടർ രംഗത്തെ കണ്ടുപിടുത്തത്തിന് പ്രശസ്‌തനായ ഡഗ്ലസ്എംഗൽ ബർട്ട് ഏതു കണ്ടുപിടുത്തത്തിനാണ് പ്രശസ്‌തനായത്?
a)പെൻഡ്രൈവ് b) മൗസ്
c) യുപിഎസ് d) സിപിയു

ഉത്തരം: 

44. ഒരു ക്വെയർ എത്ര എണ്ണമാണ്?
a) 2 എണ്ണം b) 12 എണ്ണം
c) 20എണ്ണം d) 24 എണ്ണം

ഉത്തരം: 

45. ചായപ്പാത്രത്തിന് ഗോളാകൃതിയാണ് അഭികാമ്യം . കാരണമെന്ത്?
a) താപനഷ്‌ടം വർദ്ധിപ്പിക്കാൻ
b) താപനഷ്ടം കുറയ്ക്കാൻ
c) ചായയുടെ സ്വാദിന്
d) ഇവയൊന്നുമല്ല

ഉത്തരം:

46. ഒരു ദിവസം എത്രതവണ സമുദ്രജലം ഉയരുകയും താഴുകയും ചെയ്യും?
a) ഒരു തവണ b)നാലുതവണ
c) രണ്ടു തവണ d) അഞ്ചു തവണ

ഉത്തരം: c

47. ശരീരത്തിലെ വിഷപദാർത്ഥങ്ങളെ നിർവീര്യമാക്കി പുറംതള്ളുന്ന അവയവം ഏതാണ്?
a) വൃക്ക b)ഹൃദയം
c) രക്തക്കുഴൽ d) പാൻക്രിയാസ്
ഉത്തരം: a

48.ജീവിക്കുന്ന ഫോസിൽ വനങ്ങളായി വിശേഷിപ്പിക്കുന്ന വനങ്ങൾ ഏതാണ് ?
a) ഇലകൊഴിയും വനങ്ങൾ
b) സൂചികാഗ്രിത വനങ്ങൾ
c) ഹരിതവനങ്ങൾ
d) ചോലവനങ്ങൾ

ഉത്തരം:  a 

49. കടലിൻ്റെ നീലനിറത്തിൻ്റെ കാരണം ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
(എ) ജെ. സി. ബോസ് (ബി) ഐൻസ്റ്റീൻ
(സി) റൊണാൾഡ്‌ റോസ് (ഡി) സി.വി. രാമൻ

ഉത്തരം: 

50. രാജ്യാന്തര ഓസോൺ ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ്?
a) സെപ്റ്റംബർ 21 b) സെപ്റ്റംബർ 16
c) സെപ്റ്റംബർ 27 d) ഓഗസ്റ് 29

ഉത്തരം: b

കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും MOCK EXAM പരിശീലിക്കുന്നതിനും കഴിവ് പരിശോധിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക: https://careermagazine.in/subscribe/

 

Share: