അസി. പ്രൊഫസര്‍ : 9 ഒഴിവുകൾ

Share:

ആലപ്പുഴ ഗവ. റ്റി.ഡി മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി വിഭാഗത്തില്‍ അസി. പ്രൊഫസര്‍ തസ്തികയിലെ ഒമ്പത് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ 10 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിൻറെ ഓഫീസില്‍.

യോഗ്യത: ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ജനറല്‍ സര്‍ജറിയില്‍ മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി (എം.എസ്/ഡി.എന്‍.ബി), മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം അല്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരമുള്ള അധ്യാപന പരിചയം, സീനിയര്‍ റസിഡൻറാ യി ഒരു വര്‍ഷത്തെ പി.ജി. പ്രവൃത്തി പരിചയം, പെര്‍മെനൻറ് സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍/ റ്റി.സി.എം.സി.

താല്‍പ്പര്യമുളളവര്‍ ജനനത്തീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം.

ഫോണ്‍: 0477 2282015.

Share: