അസിസ്റ്റൻറ് പ്രൊഫസർ നിയമനം

Share:

ആലപ്പുഴ: പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്‌മെൻറ്ൽ ഗണിതശാസ്ത്രം, സാമ്പത്തിക ശാസ്‌ത്രം, കായിക വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്‌തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും (യു.ജി.സി മാനദണ്ഡപ്രകാരം).

ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 29-ന് രാവിലെ 9.30-ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
ഫോൺ: 0477 2267311, 9846597311
വെബ്സൈറ്റ്: www.cempunnapra.org

എം.സി.എ ഡിപ്പാർട്ട്മെൻറ്ലേക്ക് അസി. പ്രൊഫസർ

ആലപ്പുഴ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എം.സി.എ ഡിപ്പാർട്ട്മെൻറ്ലേക്ക് അസിസ്റ്റൻറ് പ്രൊഫസറുടെ തസ്‌തികയിലേക്ക് താൽകാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.സി.എ/എം.ടെക് (എ ഐ സി ടി ഇ മാനദണ്ഡപ്രകാരം).

ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 29 രാവിലെ 9.30 മണിക്ക് കോളേജിൽ ഹാജരാകേണ്ടതാണ്.

ഫോൺ: 0477 2267311, 9846597311. വെബ്സൈറ്റ്: www.cempunnapra.org

കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

ആലപ്പുഴ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വിവിധ വിഷയങ്ങളിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.

എ.ഐ.സി.ടി.ഇ (AICTE) മാനദണ്ഡപ്രകാരമുള്ള എം.ടെക് (M.Tech) ബിരുദമാണ് യോഗ്യത.

ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 29 തിങ്കളാഴ്ച രാവിലെ 9.30-ന് കോളേജിൽ ഹാജരാകേണ്ടതാണ്.

ഫോൺ: 0477 – 2267311, 9846597311 വെബ്സൈറ്റ് :www.cempunnapra.org

ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് ഒഴിവുകൾ; അഭിമുഖം 30ന്

ആലപ്പുഴ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി/എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരമുള്ള നെറ്റ് (NET) യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 30-ന് രാവിലെ 9.30-ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം.

ഫോൺ: 0477-2267311, 9846597311 . വെബ്സൈറ്റ്: www.cempunnapra.org

അക്ഷരനഗരി ക്യാമ്പസ്

കേപ്പിൻ്റെ കീഴിൽ ആലപ്പുഴ വാടയ്ക്കൽ അക്ഷരനഗരി ക്യാമ്പസ്സിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജിയിൽ എം.ബി.എ വിഭാഗത്തിലെ താത്കാലിക ഒഴിവുകളിലേക്ക് അസി. പ്രൊഫസർമാരെ നിയമിക്കുന്നു.
ജനറൽ മാനേജ്മെൻ്റ്, ഫിനാൻസ്, ഓപ്പറേഷൻസ് സ്പെഷ്യലൈസേഷനിലാണ് ഒഴിവുകൾ.

ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത (ഫസ്‌റ്റ് ക്ലാസ് എം ബി എ), ഗവേഷണ പ്രസിദ്ധീകരണങ്ങൾ, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ പ്രമാണങ്ങളും വ്യക്തി വിവരണം /കരിക്കുലം വിറ്റേ എന്നിവയും സഹിതം ജൂൺ 30 ന് രാവിലെ 10 മണിക്ക് ഡയറക്ടർ മുമ്പാകെ ടെസ്റ്റ് /അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

ഫോൺ: 0477-2267602, 9188067601

Share: