അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം

കോഴിക്കോട്: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ (ഓര്‍ത്തോപീഡിക്‌സ് ) താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത – ഓര്‍ത്തോപീഡിക്‌സ്/ഡിഎന്‍ബി യില്‍ എംഎസ്.
ശമ്പളം : 68900-205500 രൂപ.
പ്രായം: 2024 ജനുവരി ഒന്നിന് 18-41 വയസ്സ്.
ഉദ്യോഗാര്‍ത്ഥികള്‍, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 28 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആൻറ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണമെന്ന് കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്‌മെൻറ് ഓഫീസര്‍ (പി&ഇ) അറിയിച്ചു.