അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ നിയമനം

Share:

കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ 179 ദിവസത്തേക്ക് അനസ്‌തേഷ്യ ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 23ന് രാവിലെ 10ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

യോഗ്യത: ഡിപ്ലോമ ഇന്‍ ഓപറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

അപേക്ഷക്കൊപ്പം ഫോട്ടോ പതിച്ച ബയോഡേറ്റ, യോഗ്യതയും പരിചയവും ജനന തീയതിയും തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും ആധാര്‍കാര്‍ഡും അവയുടെ പകര്‍പ്പുകളും സഹിതം എത്തണം.

ഫോണ്‍: 0495 2721998.

Tagsane
Share: