ഹോട്ടല്‍ മാനേജ്മെൻറ് കോഴ്സ് : അഭിരുചി പരീക്ഷ 29ന്

കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്ല്‍, ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന് ബിരുദ കോഴ്സിലേക്കുള്ള അഭിരുചി പരീക്ഷ ജൂലൈ 29ന് നടക്കും.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി നടത്തുന്ന പ്രവേശന പരീക്ഷക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് അഡ്മിഷന് ഹെല്പ് ഡെസ്കുമായി ബന്ധപ്പെടണം.
ഫോണ്‍: 0495 2385861, 9037098455.





