സൗജന്യ തൊഴില്‍മേള 27 ന്

കൊല്ലം :കുളക്കട കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ അസാപ് കേരള ജൂണ്‍ 27-ന് രാവിലെ 10 മണിക്ക് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും.
ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, സര്‍വീസ് അഡൈ്വസര്‍, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, ഇ.വി. ടെക്നിഷ്യന്‍, സെയില്‍സ് എക്സിക്യൂട്ടീവ്, ടെക്നിഷ്യന്‍ തുടങ്ങിയ വിവിധ ഒഴിവുകളിലേക്കാണ് നിയമനം. എസ്.എസ്.എല്‍സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
രജിസ്ട്രേഷന്: https://forms.gle/qMZhsQ8ZncKC2sEv7. ഫോണ്‍: 9495999672, 9496232583.
ആലപ്പുഴഃ അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 27ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ കമ്പനികൾ പങ്കെടുക്കും.
യോഗ്യത: എസ് എസ് എൽ സി /പ്ലസ് ടു /ഐ ടി ഐ /ഡിപ്ലോമ/ഡിഗ്രി/പിജി. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 9.30 ന് ബയോഡേറ്റയും, അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ചെറിയ കലവൂർ ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യമായി ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
ഫോൺ:9495999682. മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ ലിങ്ക് https://forms.gle/BVb3eD1txPXGcLCK6






