സ്റ്റേഷന് ഓഫീസ൪ (ട്രെയിനി) ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ്
സ്റ്റേഷന് ഓഫീസ൪ (ട്രെയിനി) ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: 2017 ജൂൺ 16
കാറ്റഗറി നമ്പര്‍: 68/2017
(ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികളും വനിതാ ഉദ്യോഗാര്‍ത്ഥികളും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാ൯ അര്‍ഹരല്ല)
ശമ്പളം: 30700 – 65400 രൂപ
ഒഴിവുകള്‍:- എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 20 -31 (ഉദ്യോഗാര്‍ത്ഥികൾ 2/1/1986 നും 1/1/1997 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം) രണ്ട് തീയതിയും ഉള്‍പ്പെടെ.
മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗത്തിൽ ഉള്ളവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃതമായ വയസ്സിളവ് ഉണ്ടായിരിക്കും. ഫയർ ഫോഴ്സ് വകുപ്പില്‍ ക്ലാര്‍ക്ക് ആയി സേവനമനുഷ്ഠിച്ചു വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധി 39 വയസ്സായിരിക്കും. വയസ്സിളവ് മറ്റു വ്യവസ്ഥകൾ ഈ തസ്ഥികക്ക് ബാധകമല്ല.
യോഗ്യതകള്‍:
- (എ) അത്യാവശ്യം. ഒരു അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും സയന്‍സ് ഐച്ഛിക വിഷയമായി നേടിയ ബിരുദം. രസതന്ത്രം ഐച്ഛിക വിഷയമായി നേടിയ ബിരുദത്തിനു മുന്‍ഗണന.
(ബി) മുന്‍ഗണന. സ്പോര്‍ട്സിലോ ഗെയിംസിലൊ മികച്ച നിലവാരം തെളിയിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
- കാഴ്ച്ച ശക്തി (കണ്ണടെവക്കാതെ)
വലതുകണ്ണ് ഇടതുകണ്ണ്
എ. ദൂരക്കാഴ്ച്ച 6/6 സ്നെല്ല൯ 6/6 സ്നെല്ല൯
ബി. സമീപക്കാഴ്ച്ച 0.5 സ്നെല്ല൯ 0.5 സ്നെല്ല൯
സി. ഫീല്‍ഡ് ഓഫ് വിഷ൯ പൂര്‍ണ്ണം പൂര്‍ണ്ണം
മുകളില്‍ പറയുന്ന വിധത്തിൽ കണ്ണടവക്കാതെയുള്ള കാഴ്ച്ച ശക്തി ഉള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം.
- ശാരീരിക അളവുകള്‍
പൊതുവിഭാഗം പട്ടികജാതി/പട്ടികവര്‍ഗ്ഗം
ഉയരം(പാദരക്ഷകളില്ലാതെ) 165 സെ. മീ 160 സെ. മീ
തൂക്കം 50 കി.ഗ്രാം 48 കി.ഗ്രാം
നെഞ്ചളവ് 81 സെ.മീ 76 സെ.മീ
നെഞ്ച് വികാസം 5 സെ.മീ 5 സെ.മീ
- കായികക്ഷമതാ പരീക്ഷ
ഉദ്യോഗാര്‍ത്ഥികൾ കായികക്ഷമതാ പരീക്ഷയിൽ താഴെ കൊടുത്തിരിക്കുന്ന 8 ഇനങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.
ക്രമ നം. _ ഇനങ്ങള്‍ _ വൺസ്റ്റാർ നിലവാരം.
- 100 മീ. ഓട്ടം 14 സെക്കന്‍ഡ്
- ഹൈജംപ് 132.20 സെ.മീ
- ലോങ്ങ് ജംപ് 457.20 സെ.മീ
- പുട്ടിംഗ് ദ ഷോട്ട് (7264ഗ്രാം) 609.6 സെ.മീ
- ത്രോയിംഗ് ദി ക്രിക്കറ്റ് ബോള്‍ 6096 സെ. മീ
- റോപ്പ് ക്ലൈമ്പിങ്ങ് (കൈകള്‍ മാത്രം ഉപയോഗിച്ച്) 365.80 സെ. മീ
- പുൾ അപ്പ് അഥവാ ചിന്നിംഗ് 8 തവണ
- 1500 മീ. ഓട്ടം 5 മിനിറ്റ് 44 സെക്കന്‍ഡ്
- സേവന വ്യവസ്ഥകള്‍
ബോണ്ട്: സ്റ്റേഷന് ഓഫീസ൪ തസ്തികയിൽ നേരിട്ടുള്ള നിയമനം മുഖേന തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥി 17.8.1988 ലെ 99/88/ഹോം എന്ന സര്‍ക്കാ൪ ഉത്തരവിന്റെ നാലാം അനുബന്ധത്തിൽ പറയുന്ന പ്രകാരം ഫയ൪ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് സേവനം അനുഷ്ഠിക്കേണ്ടതാണ്. കഴിയാതെ വന്നാൽ 8000 രൂപ സംസ്ഥാന ഗവണ്മെന്റിനു ഒടുക്കമെന്ന് കാണിക്കുന്ന ഒരു കരാ൪ പത്രം (ബോണ്ട്) നിയമന സമയത്ത് നല്‍കേണ്ടതാണ്.
- പ്രൊബേഷന്‍: ഈ തസ്തികയിൽ നിയമിതനാകുന്ന ഓരോ ഉദ്യോഗാര്‍ത്ഥിയും ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതൽ തുടര്‍ച്ചയായ 3 വര്‍ഷത്തിനുള്ളിൽ 2 വര്‍ഷം പ്രോബേഷനിലായിരിക്കും. പ്രൊബേഷന്‍ കാലയളവിനുള്ളിൽ ഉദ്യോഗാര്‍ത്ഥി
കേരള ഫയര്‍ഫോഴ്സ് സ്റ്റാന്‍ഡിംഗ് ഓര്‍ഡേഴ്സ് & പ്രാക്ടീസിനുള്ള ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റ് , പ്രഥമ ശുശ്രൂഷയിലുള്ള സെന്റ് ജോണ്‍സ് ആംബുലന്‍സ് പരീക്ഷ, അക്കൌണ്ടിംഗ് ടെസ്റ്റ് (ലോവര്‍) എന്നീ ടെസ്റ്റുകളും പാസായിരിക്കണം.
- ട്രെയിനിംഗ്
സ്റ്റേറ്റ് ഫയ൪ സര്‍വീസ് ട്രെയിനിംഗ് സ്കൂള്‍/നാഷണല്‍ ഫയ൪ സര്‍വീസ് കോളേജ് നാഗ്പൂര്‍ നടത്തുന്ന നിശ്ചിത കാലയളവിലുള്ള പരിശീലനം പൂര്‍ത്തിയാക്കേണ്ടതും അതിനു ശേഷം പരിശീലനത്തിനു അനുശാസിച്ചിട്ടുള്ള വിഷയങ്ങളിലെ പരീക്ഷ പാസാകേണ്ടതുമാണ്.
മുകളില്‍ പറഞ്ഞിട്ടുള്ള കോഴ്സ് ചെയ്തതിനു ശേഷം സ്റ്റേഷന്റെ സ്വതന്ത്ര ചുമതല നല്‍കുന്നത്തിനു മുന്‍പായി പൂര്‍ണ്ണ പരിശീലനം ലഭിച്ച ഒരു അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍/സ്റ്റേഷന്റെ ഓഫീസറുടെ കീഴിൽ 6 മാസത്തെ പരിശീലനത്തിനു നിയോഗിക്കുന്നതാണ്.
- താത്കാലിക ഷെഡ്യൂള്‍
പരീക്ഷാ തീയതി: ഓഗസ്റ്റ് 2017
കായികക്ഷമതാ പരീക്ഷ: ഫെബ്രുവരി /മാര്‍ച്ച് 2018