സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫീസർ ഒഴിവ്

തിരുവനന്തപുരം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലെ ആരോഗ്യ ഗതാഗത വിഭാഗത്തിൽ സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫീസർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് / മോട്ടോർ വെഹിക്കിൾസ് വകുപ്പിൽ നിന്നോ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ള സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ വിശദമായ ബയോഡാറ്റയും സേവന വിവരങ്ങളും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ബന്ധപ്പെട്ട മേലധികാരി മുഖേന 15 ദിവസത്തിനകം ആരോഗ്യവകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.





