സ്പോട്ട് അഡ്മിഷൻ

എറണാകുളം : സംസ്ഥാന സഹകരണ യൂണിയൻറെ കീഴിൽ നോർത്ത് പറവൂരിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജിൽ എച്ച്.ഡി.സി & ബി.എം (ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ & ബിസിനസ്സ് മാനേജ്മെൻറ് ) കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു.
ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത.
സംവരണ വിഭാഗക്കാർക്ക് ഫീസിളവ് ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 9539168626, 0484 2447866 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.





