സിസ്റ്റം അനലിസ്റ്റ് : അപേക്ഷ ക്ഷണിച്ചു

തിരുഃ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
സർക്കാർ കോളേജ് (എഞ്ചിനീയറിംഗ്/ആർട്സ് ആന്റ് സയൻസ്), സർക്കാർ പോളിടെക്നിക് എന്നിവിടങ്ങളിൽ സിസ്റ്റം അനലിസ്റ്റ് / കമ്പ്യൂട്ടർ പ്രോഗ്രാമർ, ഇൻസ്ട്രക്ടർ ഗ്രേഡ് – I തസ്തികകളിൽ ജോലി ചെയ്തുവരുന്നവർക്കും എഞ്ചിനീയറിംഗിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും പിജിഡിസിഎ സർട്ടിഫിക്കറ്റും അല്ലെങ്കിൽ എം.സി.എ / എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
ഐഐഐടിഎംകെ കോഴ്സ് സർട്ടിഫിക്കറ്റ് / ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേണൻസ് സർട്ടിഫിക്കറ്റ് / പിഎഫ്എംഎസ്സിലെ പരിചയം എന്നിവയിൽ ഏതെങ്കിലും ഒന്ന് അഭിലഷണീയമാണ്.
അപേക്ഷകർ മേലധികാരിയുടെ നിരാക്ഷേപപത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. റൂസ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം – 695034 എന്ന വിലാസത്തിൽ തപാൽ മുഖേനയോ keralarusa@gmail.com ഇമെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കാം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 24 വൈകിട്ട് അഞ്ച്.





